കൊച്ചി: ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടും പഠിക്കാന്‍ പുസ്തകം ലഭിക്കാതെ സി ബി എസ് ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍. 1 മുതല്‍ 12 ക്ലാസുകളില്‍ എന്‍. സി .ഇ .ആര്‍ .ടി ബോര്‍ഡിന്റെ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. കോവിഡും ലോക് ഡൗണും മൂലം വിദ്യാര്‍ത്തികള്‍ക്കും പുസ്തകം ലഭിക്കുന്നില്ല.

പല വിദ്യാര്‍ത്ഥികളും നിലവില്‍ എന്‍. സി .ഇ .ആര്‍ .ടി പുസ്തകത്തിന്റെ പി .ഡി .എഫ് ഉപയോഗിക്കുന്ന്.
സംസ്ഥാനത്ത് പല കടകളിലും ആവശ്യത്തിന് പുസ്തകങ്ങളുടെ സ്റ്റോക്കുണ്ട് എന്നാല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കടകള്‍ തുറക്കാന്‍ സാധിക്കുന്നല്ല.