ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലാണ് സംഭവം. ഏഴു സ്ത്രീകളുടെയും നാലു പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തത്.

മൃതദേഹങ്ങള്‍ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
പത്തു പേരുടെ മൃതദേഹങ്ങള്‍ തൂങ്ങിയ നിലയിലായിരുന്നു. അതേസമയം 75 കാരിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച് നിലത്തു വീണ നിലയിലായിരുന്നു കാണപ്പെട്ടത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും തെളിവുകള്‍ ലഭിച്ചതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.