kerala

500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

By webdesk17

November 15, 2025

കോഴിക്കോട്: ഫറോക്കില്‍ കള്ളനോട്ടുകള്‍ കൈവശം വച്ചതിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് പിടിയിലായി. 500 രൂപയുടെ 57 കള്ളനോട്ടുകളും അച്ചടിയന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. രാമനാട്ടുകര, കൊണ്ടോട്ടി, അരിക്കോട്, മുക്കം പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇവരെ പിടിക്കൂടിയത്.

രാമാനാട്ടുകര സ്വദേശി കെ. ഡിജിന്‍, അരിക്കോട് സ്വദേശികളായ അതുല്‍, അമ്ജിത് ഷാ, അഫ്നാന്‍ എന്നിവരെ പിടിക്കൂടി. ഡിജിന്റെ രാമനാട്ടുകരയിലെ വീട്ടില്‍ നടത്തിയ ആദ്യ റെയ്ഡിലാണ് 500 രൂപ മൂല്യമുള്ള 35 കള്ളനോട്ടുകളും 30 പേപ്പര്‍ ഷീറ്റുകളുമാണ് കണ്ടെത്തിയത്. കൂടാതെ പ്രിന്ററും പിടിച്ചെടുത്തു. പരിശോധനയില്‍ ഡിജിന്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് സംഘത്തിലെ മറ്റ് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടു