Connect with us

News

ഗസ്സയിലേക്ക് സഹായവുമായി വീണ്ടും ഫ്‌ലോട്ടില

കപ്പലുകള്‍ ഗസ്സയുടെ 140 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയതായും, ഇസ്രാഈലിന്റെ ഇന്റര്‍സെപ്ഷന്‍ സോണില്‍ പ്രവേശിച്ചതായും ഗസ്സ ഉപരോധം ലംഘിക്കാനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്സില്‍ അറിയിച്ചു.

Published

on

ഗസ്സ: ഇസ്രാഈല്‍ ഉപരോധം മൂലം ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ട ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി പുതിയ ഫ്‌ലോട്ടില യാത്ര തുടരുന്നു. കപ്പലുകള്‍ ഗസ്സയുടെ 140 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയതായും, ഇസ്രാഈലിന്റെ ഇന്റര്‍സെപ്ഷന്‍ സോണില്‍ പ്രവേശിച്ചതായും ഗസ്സ ഉപരോധം ലംഘിക്കാനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്സില്‍ അറിയിച്ചു.

ഫ്രീഡം ഫ്‌ലോട്ടില കൊയലിഷന്റെ ഭാഗമായ ഒമ്പത് കപ്പലുകളിലായി 100 പേരാണ് ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഗസ്സയിലെ ഇസ്രാഈല്‍ ഉപരോധത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിക്കാനും സഹായം എത്തിക്കാനുമായി 2008-ല്‍ സ്ഥാപിതമായ ഈ സംഘടന ഇതിനുമുമ്പും നിരവധി ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇതിനു മുമ്പ്, 40 കപ്പലുകളടങ്ങിയ സുമൂദ് ഫ്‌ലോട്ടിലയെ ഇസ്രാഈല്‍ തടഞ്ഞിരുന്നു. ഗ്രെറ്റ തുംബര്‍ഗ് അടക്കമുള്ള 450 ആക്ടിവിസ്റ്റുകള്‍ ഇസ്രാഈല്‍ നേവി കസ്റ്റഡിയിലെടുത്ത് നാടുകടത്തപ്പെട്ടിരുന്നു. ഇസ്രാഈല്‍ കസ്റ്റഡിയില്‍ പീഡനമനുഭവിക്കേണ്ടി വന്നതായി അവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റോഡുകളില്‍ നിന്ന് തെരുവുനായകളെ മാറ്റണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

ഹൈവേകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നീ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ ഉടന്‍ നീക്കണം.

Published

on

തെരുവുനായ വിഷയത്തില്‍ റോഡുകളില്‍ നിന്ന് തെരുവുനായകളെ നീക്കം ചെയ്യാന്‍ സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവ്. ഹൈവേകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നീ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ ഉടന്‍ നീക്കണം.

ദേശീയ പാതകളില്‍നിന്ന് കന്നുകാലികളെയും നായകളെയും മാറ്റണം. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍ ആയിരിക്കും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികള്‍ വിശദീകരിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് 8 ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഫെന്‍സിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

Continue Reading

kerala

പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തി; രാജിവെച്ച എസ്.ഐ ശ്രീജിത്ത്

താന്‍ പരാതി നല്‍കിയത് ആണ് സിസ്റ്റത്തിന് പ്രശ്‌നം. സിസ്റ്റം വിചാരിച്ചാല്‍ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും .

Published

on

മരം മുറി പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തിയതായി മലപ്പുറം എസ് പി സുജിത്ത് ദാസ് വിഷയത്തില്‍ രാജിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്ത്. മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന് പ്രശ്‌നം ഇല്ല.താന്‍ പരാതി നല്‍കിയത് ആണ് സിസ്റ്റത്തിന് പ്രശ്‌നം. സിസ്റ്റം വിചാരിച്ചാല്‍ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും . പിടികൂടുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നയാളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. മലപ്പുറത്തുകാരെല്ലാം സ്വര്‍ണംകടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം സഹായിച്ചെന്നും ശ്രീജിത്ത് പറഞ്ഞു.

മലപ്പുറത്തെ മോശമാക്കാന്‍ ശ്രമം നടക്കുന്നു. മലപ്പുറം സ്വര്‍ണക്കടത്തിന്റെയും ക്രിമിനലുകളുടെയും ഹബ്ബ് ആണെന്ന് വരുത്തി തീര്‍ക്കുന്നു. പൊലീസ് എയര്‍പോര്‍ട്ടില്‍ നിന്നും സ്വര്‍ണം പിടികൂടുന്ന ഏക സ്ഥലം ആയിരിക്കും കരിപ്പൂര്‍. സ്വര്‍ണം പിടികൂടുന്നതില്‍ വലിയ രീതിയിലുള്ള വീഴ്ചയാണ് പൊലീസ് വരുത്തുന്നത്. കസ്റ്റംസ് പലതവണ പൊലീസിനെ വിലക്കിയിട്ടുണ്ട്. പൊലീസ് സ്വര്‍ണം പിടികൂടുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട പിഴയില്‍ വലിയ നഷ്ടം ഉണ്ടാകുന്നു. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്ന ആളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. അപ്രൈസര്‍ക്ക് നല്‍കിയ തുകയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല. അപ്രൈസര്‍ ഉണ്ണിക്കുണ്ടായ ഉയര്‍ച്ച നാടുമുഴുവന്‍ കണ്ടതാണ്. പൊലീസും അപ്രൈസറും ചേര്‍ന്ന ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്.- ശ്രീജിത്ത് ആരോപിക്കുന്നു.

മലപ്പുറത്തുകാരെല്ലാം സ്വര്‍ണം കടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന രീതിയില്‍ വരുത്തി തീര്‍ക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയത് 99 ശതമാനം സുജിത്ത് ഉണ്ടായിരുന്ന സമയത്താണ്. സൗത്ത് ഇന്ത്യയുടെ ക്രൈം ക്യാപിറ്റല്‍ എന്ന നിലയ്ക്കായി മലപ്പുറം. താന്‍ ലോ പ്രൊഫൈല്‍ എന്നാണ് സുജിത്ത് ദാസ് അന്‍വറിനോട് പറഞ്ഞത്. അതുകൊണ്ടാണ് താന്‍ നല്‍കിയ പരാതി എങ്ങും എത്താത്തത്. ഇതുവരെ തന്റെ മൊഴി എടുത്തിട്ടില്ല. തന്നെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് സുജിത്ത് പറയുന്നുണ്ട്. പക്ഷെ അന്‍വറിനോട് പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. തേക്ക് അബദ്ധത്തില്‍ മുറിച്ചു എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കേസ് എടുക്കണമെന്ന് സംവിധാനം വിചാരിച്ചാല്‍ എങ്ങനെയും എടുക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സഭയില്‍ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിന് തൊട്ടുപിന്നാലെ വിജിലന്‍സ് എത്തി. നീതി എല്ലാവര്‍ക്കും ഒരുപോലെ അല്ല. പൊലീസിനെ ചില ആളുകള്‍ മോശമാക്കുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ശ്രീജിത്ത് ഡിജിപിക്ക് രാജിക്കത്ത് നല്‍കിയത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കെതിരെ ശ്രീജിത്താണ് പരാതി നല്‍കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ താന്‍ പ്രതികാര നടപടിക്ക് ഇരയായെന്ന് ശ്രീജിത്തിന്റെ രാജിക്കത്തില്‍ പറയുന്നു.

 

Continue Reading

kerala

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട; കേരള സര്‍വകലാശാലയില്‍ ജാതി വിവേചനമെന്ന് ഗവേഷക വിദ്യാര്‍ഥിയുടെ പരാതി

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.

Published

on

കേരള സര്‍വകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് ഗവേഷക വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി. ഡീന്‍ ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

 

Continue Reading

Trending