Connect with us

News

രാജ്യത്തിന്റെ അഭിമാനം ലോകത്തോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനം രാജ്യത്തിന് തന്നെ അപമാനമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Published

on

രാജ്യത്തിന്റെ അഭിമാനം ലോകത്തോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ ദിവസങ്ങളോളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനം രാജ്യത്തിന് തന്നെ അപമാനമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രത്തിന്റെ മുഴുവന്‍ ബഹുമാനവും ആദരവും നല്‍കി സംരക്ഷിക്കേണ്ട നമ്മുടെ അഭിമാന താരങ്ങളെ ഈ തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

ഗുസ്തി താരങ്ങളോട് ചെയ്യുന്ന ഈ ക്രൂരത ലോകം കാണുന്നുണ്ടെന്ന ബോധം ഭരണകൂടത്തിനുണ്ടാവണമെന്നും, അവരുടെ അഭിമാനം സംരക്ഷിക്കാന്‍ അവര്‍ നടത്തുന്ന ഈ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി അവരുടെ കൂടെയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

News

ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു

ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു.

Published

on

ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു. ഗസ്സയിലെ ജബാലിയയില്‍ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാര്‍ക്ക് ഗസ്സ ന്യൂസ് ഏജന്‍സിയുടെ ഡയറക്ടര്‍ അബു വര്‍ദയും നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു. ഇസ്രാഈല്‍ സൈന്യം ബോധപൂര്‍വവും ആസൂത്രിതവുമായി ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്ന് മീഡിയ ഓഫീസ് ആരോപിച്ചു. ‘ഈ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രാഈല്‍ സര്‍ക്കാരും, യുഎസ് ഭരണകൂടവും, യുകെ, ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷി സര്‍ക്കാരുകളുമാണ് പൂര്‍ണ ഉത്തരവാദിത്തം വഹിക്കുന്നത്.’ മീഡിയ ഓഫീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ഇസ്രാഈലി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്താരാഷ്ട്ര വിചാരണ ഞങ്ങള്‍ ആവശ്യപ്പെടുന്നു. കൊലപാതകങ്ങള്‍ തടയാനും, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനും, ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ഗുരുതരമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തണം ‘- മീഡിയ ഓഫീസ് പറഞ്ഞു

Continue Reading

Trending