GULF

തകരാറായ സീറ്റില്‍ പരിക്കേറ്റ യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം

By webdesk17

October 04, 2025

അബുദാബി: വിമാനത്തിലെ തകരാറിലായ സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവതിക്ക് അബുദാബി ഫാമിലി കോടതി 10,000 ദിര്‍ഹം (രണ്ടര ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന വിധി പുറപ്പെടുവിച്ചു.

യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി. സീറ്റ് ഇളകിയ നിലയിലുണ്ടായിരുന്നെങ്കിലും, യാത്രക്കാരി അത് ചൂണ്ടിക്കാട്ടിയിട്ടും വിമാനത്തിലെ ജീവനക്കാര്‍ സീറ്റിന്റെ ക്രമീകരണം മാറ്റാന്‍ തയ്യാറായില്ല. സീറ്റിന്റെ ഭാഗത്ത് തലമുടി തട്ടി യുവതിക്ക് ചെറിയ മുറിവ് സംഭവിക്കുകയും ചെയ്തു.

യാത്രയ്ക്കുശേഷം യുവതി പ്രാഥമിക ചികിത്സ തേടി, പിന്നീട് യു.എ.ഇയില്‍ കൂടി ആശുപത്രിയില്‍ പ്രവേശിച്ച് കൂടുതല്‍ ചികിത്സ നേടി. നഷ്ടപരിഹാരമായി 50,000 ദിര്‍ഹം ആവശ്യപ്പെട്ട യുവതി, ആശുപത്രി രേഖകളും ചേര്‍ത്ത് കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിരുന്നു.

കേസില്‍ വിശദമായി വാദം കേട്ട കോടതി എയര്‍ലൈന്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. എയര്‍ലൈന്‍ കമ്പനിയുടെ പേര് പോലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.