കോട്ടയം: ചിറക്കടവില്‍ പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു. ഉപ്പുതറ പശുപാറ സ്വദേശി പുത്തന്‍പുരയില്‍ അക്ഷയ (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്.

പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്ത് 16ാം വാര്‍ഡ് പടിഞ്ഞാറ്റുംഭാഗത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിക്ക് ഇടിമിന്നലേല്‍ക്കുകയായിരുന്നു. ശക്തമായ മഴയൊടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം.