ഭോപ്പാല്‍: 13കാരിയെ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പീഡനത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഉമാരിയയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒന്‍പതംഗ സംഘമാണ് അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് തവണ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.

ജനുവരി നാലിലാണ് ആദ്യത്തെ സംഭവം. പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന യുവാവാണ് തട്ടികൊണ്ടുപോയത്. തുടര്‍ന്ന് രണ്ട് ദിവസത്തോളം ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ജനുവരി അഞ്ചിന് വിട്ടയച്ച സംഘം പെണ്‍കുട്ടിയെയും കുടുംബത്തേയും     ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പേടികാരണം ഈ വിവരം കുടുംബം പുറത്തുപറഞ്ഞില്ല.

പിന്നീട് ജനുവരി 11ന് വീണ്ടും ആദ്യസംഘത്തിലെ ഒരാള്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വീണ്ടും പീഡനത്തിനിരയാക്കി. ഇവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.