കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ആകെ 15 പ്രതികളുണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇപ്പോള്‍ ഒളിവിലാണ്.

അതേസമയം, അഭിമന്യുവിനൊപ്പം കുത്തേറ്റ വിദ്യാര്‍ഥി അര്‍ജുന്‍ ഇപ്പോള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രിക്രിയക്ക് വിധേയമാക്കിയെങ്കിലും അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ല.