കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിലെ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം. പ്രതികള്‍ തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു. അഭിമന്യുവിനെ കാണിച്ച് കൊടുത്തത് ഒന്നാം പ്രതി മുഹമ്മദാണ്. പത്താം പ്രതി സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നും കുറ്റപത്രം പറയുന്നു.