india

ഗാസ കത്തുന്നു ; എയർഇന്ത്യ ഇസ്രയേലിലേക്കുള്ള സർവീസ് നിർത്തലാക്കി

By webdesk15

October 08, 2023

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് എയർഇന്ത്യ ഇസ്രയേലിലേക്കുള്ള സർവീസ് നിർത്തലാക്കി.ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയെന്നാരോപിച്ച് പ്രത്യാക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘം 40 പേരെ കൊലപ്പെടുത്തിയാതായി ഇസ്രയേല്‍ അറിയിച്ചു.ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്‍റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേൽ തീരുമാനം. ആക്രമണം തുടരുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.