kerala

ആവേശത്തോടെ പുതുപ്പള്ളി ; പോളിംഗ് 50 ശതമാനം കടന്നു

By webdesk15

September 05, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് 2 മണിവരെ അമ്പത് ശതമാനത്തിലേറെ പോളിംഗ് നടന്നു. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു.മണ്ഡലത്തിൽ ചിലയിടങ്ങളിൽ മഴ പെയ്തെങ്കിലും വോട്ടർമാരുടെ തിരക്കിന് കുറവ് അനുഭവപ്പെട്ടില്ല. ഇപ്പോഴും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തു കളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാരാണ്സ മ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.