പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹത്തിന്റെ മറവില്‍ ലൈംഗിക പീഡിപ്പിച്ചതായി പരാതി. മുബൈ ദാദറിലെ ശിവാജി പാര്‍ക്ക് ചൗപട്ടിയിലാണ് സംഭവം.
2019 സെപ്റ്റംബറില്‍ പരിചിതനായ എസി മെക്കാനിക്ക് വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

അമ്മായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് അവിടെ എസി നന്നാക്കാനെത്തിയപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത താനുമായി അയാള്‍ പരിചയത്തിലാതെന്നും തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറി ചാറ്റ് ചെയ്യാന്‍ തുടങ്ങിയതായും പെണ്‍കുട്ടി പറഞ്ഞു. കുറച്ച് ദിവസത്തെ ചാറ്റിംഗിന് ശേഷം അവര്‍ ബന്ധത്തിലേക്ക് നീങ്ങിയതായും. തുടര്‍ന്ന് ശിവാജി പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടിയതായും വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയില്‍ തുഷാര്‍ ദീപക് ജാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  ഇവര്‍ക്ക് എതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.