ബംഗളൂരു: 17 കാരിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം ലോഡ്ജില്‍ പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്തും കൂട്ടാളികളുമാണ് പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രാഗവേന്ദ്ര, മനോരഞ്ജന്‍ ദാസ്, മഞ്ജു രാജ്, ലോഡ്ജ് നടത്തിപ്പുകാരനായ സാഹര്‍ എന്നിവര്‍ അറസ്റ്റിലായി. ഒക്ടോബര്‍ 26ന് പരിചയം നടിച്ചെത്തിയ രണ്ടുപേര്‍ കട്‌ഗോഡി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ കെ.ആര്‍ പുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.