തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവത്തില്‍ ചെങ്കള സ്വദേശി കമാലുദ്ദീനെ അറസ്റ്റു ചെയ്തു. റിയാലും ഡോളറും ബാഗിനുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.