Connect with us

kerala

അന്ന് കേരള കോണ്‍ഗ്രസ് രാജിവച്ചു; നായനാര്‍ വീണു- ആദ്യ എല്‍ഡിഎഫ് സര്‍ക്കാറിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കം ഇങ്ങനെ

39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

Published

on

തിരുവനന്തപുരം: ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നല്ല. കെഎം മാണിയുടെ മരണശേഷം ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാ പ്രശ്‌നങ്ങളാണ് ജോസ് കെ മാണിയെ സമ്പൂര്‍ണമായി ഇടതുപാളയത്തിലെത്തിച്ചത്. മാണിയെ സഭയിലും പുറത്തും അവഹേളിച്ച ഒരു സഖ്യത്തിലേക്കാണ് ജോസിന്റെ പോക്ക് എന്നതും ശ്രദ്ധേയം.

39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇടതു മുന്നണി സര്‍ക്കാറായിരുന്നു അത്. 1980 ജനുവരി 25നാണ് നായനാര്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ സര്‍ക്കാറിന് 20 മാസവും 20 ദിവസവും മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അന്ന് എല്‍ഡിഎഫിലുണ്ടായിരുന്നത് സിപിഐ(എം), സിപിഐ, എ.കെ ആന്റണിയുടെ കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ്(മാണി), കേരള കോണ്‍ഗ്രസ് (പിള്ള), അഖിലേന്ത്യാ മുസ്‌ലിം ലീഗ്, ആര്‍എസ്പി എന്നീ കക്ഷികളായിരുന്നു. കോണ്‍ഗ്രസ് ഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(ജോസഫ്), പിഎസ്പി, എന്‍ഡിപി, എസ്ആര്‍പി എന്നിവ യുഡിഎഫിലും.

മൊത്തം 93 പേരുടെ പിന്തുണയാണ് സര്‍ക്കാറിനുണ്ടായിരുന്നത്. സിപിഎമ്മിന് 35 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. സിപിഐക്ക് 17 ഉം കോണ്‍ഗ്രസ് യുവിന് 21നും കേരള കോണ്‍ഗ്രസിന് എട്ടും അഖിലേന്ത്യാ ലീഗിന് അഞ്ചും. 1981 ഒക്ടോബര്‍ 20ന് കോണ്‍ഗ്രസ് യു പിന്തുണ പിന്‍വലിച്ചു. അതിനു മുമ്പ് ആറ് അംഗങ്ങളുണ്ടായിരുന്ന ആര്‍എസ്പി പിളര്‍ന്നു, 1981 മെയ് 26ന്. ബേബി ജോണിന്റെയും ശ്രീകണ്ഠന്‍ നായരുടെയും ഗ്രൂപ്പുകള്‍ രണ്ട് പാര്‍ട്ടികളായി. ബേബി ജോണ്‍ ഭരണപക്ഷത്ത് തുടര്‍ന്നു. ശ്രീകണ്ഠന്‍ നായര്‍ പ്രതിപക്ഷത്തേക്കു പോയി. ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്, കടവൂര്‍ ശിവദാസന്‍.

അതിനു പിന്നാലെ കോണ്‍ഗ്രസ് യുവും സിപിഎമ്മും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ഓഫീസ് മാര്‍ക്‌സിസ്റ്റുകാര്‍ തകര്‍ത്തു. ദേശാഭിമാനി വാരികയില്‍ എഡിറ്റര്‍ തായാട്ട് ശങ്കരന്‍ ആന്റണിയെ വിമര്‍ശിച്ച് ലേഖനമെഴുതി. ഇതോടെ, 1981 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തെ വേളി യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി, ഡിസിസി നേതാക്കളുടെ യോഗം സര്‍ക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

21 പേരുടെ പിന്തുണ പിന്‍വലിച്ചിട്ടും നായനാര്‍ അധികാരം വിട്ടില്ല. നാലു നാള്‍ മാത്രമേ അതു നീണ്ടുള്ളൂ. ഒക്ടോബര്‍ 20ന് എട്ട് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസും മന്ത്രിസഭ വിട്ടു. ഇതോടെ ആദ്യത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അകാല ചരമമടഞ്ഞു.

പിന്നീട് ആന്റണിയുടെയും കരുണാകരന്റെയും നേതൃത്വത്തിലുള്ള രണ്ട് കോണ്‍ഗ്രസുകള്‍ സഹകരിച്ച് കരുണാകരന്‍ മുഖ്യന്ത്രിയായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സിഎച്ച് മുഹമ്മദ് കോയ. എന്നാല്‍ കോണ്‍ഗ്രസ് യുവിലെ ആറു പേര്‍, പിസി ചാക്കോ, എസി ഷണ്‍മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, വിസി കബീര്‍, ശങ്കര നാരായണപ്പിള്ള എന്നിവര്‍ അതിനു പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസ് യുവിന്റെ പ്രസിഡണ്ടായി ശരദ് പവാര്‍ എത്തിയതോടെ ആ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസ് എസ് എന്ന പേരില്‍ അറിയപ്പെട്ടു.

kerala

സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി; സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.

Published

on

കോഴിക്കോട്ട് ഇന്ന് സംഘടിപ്പിക്കാനിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി. പരിപാടിക്കെതിരെ ബിജെപി പൊലീസ് മേധാവിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി റദ്ദാക്കിയത്.

ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

Continue Reading

kerala

പഴം ഇറക്കുമതിയുടെ മറവില്‍ ലഹരിക്കടത്ത്; മലയാളി പിടിയില്‍

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.

Published

on

പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി പിടിയില്‍. എറണാകുളം കാലടിയില്‍ നിന്നുള്ള വിജിന്‍ വര്‍ഗീസാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് ഡി.ആര്‍.ഐ പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.

198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരില്‍ ലഹരിമരുന്നുകള്‍ എത്തിയതിനെ തുടര്‍ന്ന് ഇയാളെ ഡി ആര്‍ ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സുഹൃത്ത് തച്ചാംപറമ്പന്‍ മന്‍സൂറിനെ കണ്ടെത്താനായി ഡി ആര്‍ ഐ സംഘം അന്വേഷണം നടത്തുകയാണ്.

ലഹരി ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണ് വീതം വെച്ചിരുന്നതെന്ന് ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ റവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ എറണാകുളം കാലടിയിലുള്ള ഇയാളുടെ സ്ഥാപനത്തില്‍ പരിശോധന നടത്തി.

Continue Reading

kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

മലപ്പുറം , കോഴിക്കോട് , കാസര്‍ഗോഡ് എന്നിവിടങ്ങളിലെ യാത്രക്കാരില്‍ നിന്നാണ് പിടികൂടിയത്.

Published

on

കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1 . 5 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം , കോഴിക്കോട് , കാസര്‍ഗോഡ് എന്നിവിടങ്ങളിലെ യാത്രക്കാരില്‍ നിന്നാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.

പൊടിരൂപത്തിലും ബേസ്‌ബോര്‍ഡ് പെട്ടിയിലൊളിപ്പിച്ചും ഗുളിക രൂപത്തിലുമാക്കിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Continue Reading

Trending