Connect with us

kerala

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു

Published

on

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്.

കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല.മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളത്ത് നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ തീ അണച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ

ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Published

on

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന വനംവകുപ്പിന്റെ വാദം പൊളിയുന്നു. ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

നോട്ടീസ് നല്‍കാതെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അതേസമയം വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടു പോയത്.

മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎല്‍എ മോചിപ്പിച്ചത്.

Continue Reading

kerala

മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

Published

on

മാസപ്പടിക്കേസില്‍ വീണ വിജയന് ഇന്ന് നിര്‍ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്ഐഒ നല്‍കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത വരുത്തുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ വാക്കാല്‍ വിലക്ക് ലംഘിച്ചാണ് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇത്തരമൊരു വിലക്കില്ലെന്നാണ് എസ്എഫ്ഐഒയുടെ നിലപാട്. ഇക്കാര്യത്തിലും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ രണ്ട് തവണ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന ബെയിലിനെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ചാണ് തുമ്പ പൊലീസ് പിടികൂടിയത്. ബെയ്ലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

പൂന്തുറയിലെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ച് കാറ് തടഞ്ഞാണ് ബെയ്ലിനെ തുമ്പ പൊലീസ് പിടികൂടിയത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച അഭിഭാഷകനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കിയിരുന്നു.

അതേസമയം നിയമപരമായും അല്ലാതെയും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മര്‍ദനമേറ്റ അഭിഭാഷകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് തീരുമാനിക്കും.

Continue Reading

Trending