india
അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദി; രാഹുൽ ഗാന്ധി
പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല

ന്യൂഡല്‍ഹി: ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചതായി വ്യക്തമായെന്ന് രാഹുൽ ഗാന്ധി. ”അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നത്”- രാഹുല്‍ ഗാന്ധി പറഞ്ഞു.
”വിഷയം പാർലമെൻ്റിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ ഫണ്ടിംഗിന് പിന്നിൽ അദാനിയാണ്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർന്നെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റമാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രം. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം.
കൂടാതെ, തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു.
india
സ്വാതന്ത്ര്യദിനം മുസ്‌ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും

കോഴിക്കോട്: സ്വാതന്ത്ര്യ ദിനം, ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.
ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിഎട്ടാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ജനാധിപത്യ സംരക്ഷണ ദിനം സംഘടിപ്പിക്കുക.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിൽ വലിയ അഭിമാനമുള്ളവരാണ് നാം. വിവിധ മതവിഭാഗങ്ങളും അല്ലാത്തവരുടെയും സംഗമഭൂമി കൂടിയാണ് ഇന്ത്യ. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വൈവിധ്യമായ ആചാരനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ നാം ഉയർത്തിപ്പിടിച്ചിരിക്കുന്ന അഭിമാനബോധത്തെ തകർക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ സത്യസന്ധവും സുതാര്യവുമായി നടക്കുന്ന തെരഞ്ഞടുപ്പ് സംവിധാനങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്. ഇതിൻ്റെ നടത്തിപ്പിന് നേതൃത്വം നൽകി വരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രാജ്യത്തെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള വോട്ടർ പട്ടികയിൽ ബി.ജെ.പിക്ക് അനുകൂലമായി ക്രമക്കേടുകൾ നടത്താൻ കൂട്ട് നിന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതിൻ്റെ വ്യക്തമായ തെളിവുകൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ഇന്ത്യക്ക് ലോകത്തിന് മുന്നിൽ തല താഴ്ത്തേണ്ടി വന്ന ദിനങ്ങളാണ് കഴിഞ്ഞ് പോയതെന്ന് നേതാക്കൾ തുടർന്നു. രാജ്യത്തെ നീതിപീഠം അതീവ ഗൗരവത്തോടെ ഇടപെട്ട് ജനാധിപത്യ ഇന്ത്യയുടെ വിശ്വാസ്യത വീണ്ടെടുത്തേ മതിയാകൂ. ഇതോടൊപ്പം തന്നെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി വിശിഷ്യാ മണിപ്പൂർ, ചത്തീസ്ഗഢ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഖേദകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നിരന്തരമായ കലഹങ്ങൾക്ക് ഭരണകൂടം തന്നെ കുടപിടിച്ച് ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്നു. രാജ്യത്തിൻ്റെ പൈതൃകത്തെ ഉന്മൂലനം ചെയ്യുന്നവർക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിൽ പോരാട്ട വഴികൾ തുറക്കണം. അതിനായി ഈ സ്വാതന്ത്ര്യ ദിനത്തെ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യും. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിക്കും. മുഴുവൻ ശാഖകളിലും സ്വതന്ത്ര ദിന പരിപാടി നടക്കുന്നുണ്ടെന്ന് മേൽ കമ്മറ്റികൾ ഉറപ്പ് വരുത്തണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
india
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്.

നാഗ്പൂര്‍: ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്. ആരും സഹായത്തിനില്ലാതെ വന്നപ്പോഴാണ് ഇയാള്‍ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത്. മോര്‍ഫട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ലോനാരയില്‍ നിന്ന് ദിയോലാപര്‍ വഴി കരണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ അമിത് യാദവും ഭാര്യ ഗ്യാര്‍സി അമിത് യാദവും സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് ഇടിച്ചു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു. അപകടത്തിന് ശേഷം, സഹായത്തിനായി പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
india
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.
പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്‌കരിച്ചത്.
കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
kerala2 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്പോണ്സര്’: മന്ത്രി അബ്ദുറഹ്മാന്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്‌ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
kerala2 days ago
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്
-
kerala2 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍