Connect with us

india

വധശ്രമക്കേസ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചു

വരത്തി സെഷന്‍സ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

Published

on

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍ നാഗരേഷാണ് വിധി പറഞ്ഞത്. കവരത്തി സെഷന്‍സ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം 2 വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാക്കപ്പെടും. ഇക്കാര്യത്തില്‍ ഇളവു നല്‍കാനാവില്ലെന്നും ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു.

സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്താണ് ലക്ഷദ്വീപ് ഭരണകൂടം ഈ വാദം ഉന്നയിച്ചത്.

ഫൈസല്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശിക്ഷ സസ്‌പെന്‍ഡ് ചെയ്തതോടെ അയോഗ്യത നീങ്ങിയിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവു റദ്ദാക്കി അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് ഹൈക്കോടതി അപ്പീലില്‍ വാദം കേട്ടത്.

പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിര്‍ണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസല്‍ വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിന്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിര്‍കക്ഷികളും എതിര്‍ത്തു.

india

കാനഡ വിമാനാപകടം; ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

നാല് മണിക്ക് സംസ്‌കാരം

Published

on

കാനഡയില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങ്.

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയിലായിരുന്നു ജൂലൈ 9 ന്പ്രാദേശിക സമയം രാവിലെ 8:45 ന് അപകടം ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ കാനഡ സര്‍ക്കാരില്‍ നിന്ന് രേഖകള്‍ കിട്ടാന്‍ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത്.

Continue Reading

india

കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ

മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Published

on

കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ. മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഗോവയില്‍ നിന്നുള്ള നിരവധി ആളുകളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ആ യാത്രക്കാര്‍ ഇനി മുതല്‍ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.

നേരിട്ടുള്ള സര്‍വീസ്, ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് -ഗോവ സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഇനി പ്രവാസികള്‍ കൂടുതല്‍ പണം മുടക്കി മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരും.

സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ പുതിയ വ്യോമയാന കരാര്‍ ഒപ്പു വെച്ചതോടെ മറ്റു കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടികള്‍ ആരംഭിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി.

Continue Reading

india

ഇരുണ്ട നിറവും പാചകം ചെയ്യാനുള്ള കഴിവില്ലായ്മയും കാരണം ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല; ബോംബെ ഹൈക്കോടതി

ഭാര്യയുടെ ആത്മഹത്യയ്ക്ക് 30 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ മോചിപ്പിച്ച് കോടതി

Published

on

മുംബൈ: 27 വര്‍ഷം മുമ്പ് ആത്മഹത്യാ പ്രേരണയ്ക്കും ഭാര്യയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സത്താറ യുവാവിന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കറുത്ത നിറത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്നതോ പാചകത്തെ വിമര്‍ശിക്കുന്നതോ ‘ക്രൂരത’ ആയി കണക്കാക്കാനാവില്ലെന്ന് കോടി വ്യക്തമാക്കി.

22 കാരിയായ ഭാര്യ പ്രേമയുടെ മരണശേഷം ആത്മഹത്യാ പ്രേരണയ്ക്കും (സെക്ഷന്‍ 306), ക്രൂരതയ്ക്കും (സെക്ഷന്‍ 498-എ) 1998-ല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച സദാശിവ് രൂപ്നവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 1998 ജനുവരിയില്‍ ദേഗാവ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പ്രേമയെ കാണാതാവുകയായിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ഒരു കിണറ്റില്‍ കണ്ടെത്തി. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സദാശിവനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു, അവരുടെ മരണത്തിലേക്ക് നയിച്ച പീഡനം ആരോപിച്ചു.

വിചാരണക്കോടതി പിതാവിനെ വെറുതെവിട്ടപ്പോള്‍, സദാശിവനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ക്രൂരതയ്ക്ക് ഒരു വര്‍ഷവും പ്രേരണയ്ക്ക് അഞ്ച് വര്‍ഷവും ശിക്ഷിച്ചു. അന്ന് 23 വയസ്സുള്ള ഇയാള്‍ അതേ വര്‍ഷം തന്നെ അപ്പീല്‍ നല്‍കിയിരുന്നു.

ഭാര്യയുടെ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ പരിഹസിക്കുകയും പുനര്‍വിവാഹം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, ഭര്‍ത്താവ് അവളുടെ പാചക വൈദഗ്ധ്യത്തെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് പീഡന ആരോപണങ്ങള്‍ ഒതുങ്ങുന്നതെന്ന് ജസ്റ്റിസ് എസ് എം മോദകിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യജീവിതത്തില്‍ നിന്നുണ്ടാകുന്ന വഴക്കുകളാണിവയെന്ന് പറയാം. ഗാര്‍ഹിക കലഹങ്ങളാണ്. പ്രേമയെ ആത്മഹത്യയിലൂടെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇത് ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

പീഡനവും ആത്മഹത്യയും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ‘പീഡനം ഉണ്ടായിട്ടുണ്ട്, എന്നാല്‍ ക്രിമിനല്‍ നിയമം നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പീഡനമല്ല ഇത്,’ കോടതി പറഞ്ഞു.

ശിക്ഷ റദ്ദാക്കിയ കോടതി സദാശിവനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു.

Continue Reading

Trending