Connect with us

News

വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ വമ്പന്‍ വിജയം; അലീസ ഹീലി വീണ്ടും സെഞ്ച്വറിയോടെ തിളങ്ങി

ഓപ്പണര്‍ അലീസ ഹീലി 77 പന്തില്‍ 20 ഫോറുകള്‍ അടക്കം പുറത്താകാതെ 113 റണ്‍സ് നേടി

Published

on

ഡാക്ക: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയ പത്ത് വിക്കറ്റിന്റെ വിജയം നേടി. ഓസീസ് നായിക അലീസ ഹീലി സെഞ്ച്വറിയോടെ വീണ്ടും കഠിനമതിലായി മാറിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ സെമിഫൈനല്‍ സ്ഥാനവും ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 198 റണ്‍സില്‍ ഒതുങ്ങി. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ കൃത്യമായ ബൗളിംഗിന് മുന്നില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. അതിന് മറുപടിയായി, ഓസീസ് വനിതകള്‍ വെറും 24.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു.

ഓപ്പണര്‍ അലീസ ഹീലി 77 പന്തില്‍ 20 ഫോറുകള്‍ അടക്കം പുറത്താകാതെ 113 റണ്‍സ് നേടി. സഹ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ് 84 റണ്‍സുമായി പിന്തുണ നല്‍കി.

കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയ്ക്കെതിരെ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയയുടെ വിജയത്തിന് നേതൃത്വം നല്‍കിയ ഹീലി, ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറിയും ഇന്നലെ സ്വന്തമാക്കി. ഈ പ്രകടനത്തോടെ ടൂര്‍ണമെന്റിലെ മികച്ച ഫോമിലുള്ള താരങ്ങളില്‍ ഒരാളായി ഹീലി സ്ഥാനം ഉറപ്പിച്ചു.

ഓസ്‌ട്രേലിയയുടെ ഈ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ബംഗ്ലാദേശിന് മുന്നിലുള്ള മത്സരങ്ങളില്‍ കഠിന വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തു.

kerala

വീണ്ടും മഴ; മൂന്ന് ദിവസം മഴ തുടര്‍ന്നേക്കും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസവും മഴ തുടര്‍ന്നേക്കും. ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

 

Continue Reading

kerala

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Published

on

കൊല്ലത്ത് തെരുവുനായുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അഞ്ചല്‍ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളില്‍ നിന്നവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 8 മണിയോടെ ആണ് തെരുവ് നായ ആക്രമണം.

അതിനിടെ മാവേലിക്കരയില്‍ കെഎസ്ഇബി ഓഫീസില്‍ തെരുവുനായ ആക്രമണമുണ്ടായി. ജീവനക്കാരന് കടിയേറ്റു . രക്ഷപ്പെടുന്നതിനിടെ ജീവനക്കാരിക്ക് വീണ് പരിക്കേറ്റു.

 

Continue Reading

kerala

മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം

20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്

Published

on

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന യൂ ട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം. തട്ടിപ്പ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. വീട്ടില്‍ പോലീസ് പരിശോധന തുടരുകയാണ്. കൊച്ചി കലൂരിലെ വീട്ടില്‍ പ്രതി പരോളില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തിയിരുന്ന മോന്‍സണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയായിരുന്നു. പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും മോന്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു.

 

Continue Reading

Trending