X

പൗകത്വ ഭേദഗതി നിയമം: മുസ് ലിം ലീഗ് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗ് ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മുസ്‌ലിംലീഗിന് വേണ്ടി വിഷയം കോടതിയിൽ പരാമർശിച്ചത്.

2019ൽ തന്നെ ഹർജി നൽകിയതാണെന്നും അന്ന് ചട്ടങ്ങൾ പുറത്തിറക്കാത്തത് കൊണ്ട് സ്റ്റേ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോയിട്ടില്ലെന്നും എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടങ്ങൾ പുറത്തിറക്കിയ സാഹചര്യത്തിൽ അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടർന്ന് ചൊവ്വാഴ്ച ഹർജി പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. 237 ഹർജികളിൽ മുസ്‌ലിംലീഗിന്റെ ഹർജിയാണ് മുഖ്യഹർജിയായി സുപ്രിംകോടതി പരിഗണിക്കുന്നത്.

webdesk14: