Connect with us

main stories

സുധാകരൻ്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചന; ഭയമാണ് സർക്കാരിനെ ഭരിക്കുന്നത്: പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട

Published

on

കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് വി.ഡി സതീശന്‍. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട.

ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം: മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

Published

on

തൃശൂര്‍ കൊടകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.
പശ്ചിമ ബംഗാള്‍ സ്വദേശികളായ രാഹുല്‍ (19), റുബേല്‍ (21), അലീം (30) എന്നിവരാണ് മരിച്ചത്. 40 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇന്ന് രാവിലെയാണ് ഇടിഞ്ഞുവീണത്. ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേര്‍ ഓടിരക്ഷപ്പെട്ടു.

സംഭവ സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകരുകയായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ ഇറങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.

ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

Continue Reading

kerala

കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം; പുറത്തെടുത്ത രണ്ടു പേരും മരിച്ചു

Published

on

തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്. കുടുങ്ങിയ മൂന്നാമത്തെയാള്‍ക്കുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുല്‍, ആലിം എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍. ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

Continue Reading

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending