Connect with us

kerala

ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ്: ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു

ഗാന്ധി ഗ്രാമം പരിപാടിയുടെ വിലയിരുത്തലും ഭാവി രേഖയും രമേശ് ചെന്നിത്തല കോണ്‍ക്‌ളേവിൽ അവതരിപ്പിച്ചു.

Published

on

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവിൽ പട്ടികജാതി-പട്ടികവർഗ്ഗ ദളിത് വിഭാഗങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്തു. ഗാന്ധി ഗ്രാമം പരിപാടിയുടെ വിലയിരുത്തലും ഭാവി രേഖയും രമേശ് ചെന്നിത്തല കോണ്‍ക്‌ളേവിൽ അവതരിപ്പിച്ചു.

പട്ടികജാതി-പട്ടികവർഗ്ഗ ദലിത് വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങളും പരിഗണനകളും
അർഹമായ നിലയിൽ ലഭ്യമാകാത്ത സാഹചര്യവും കാരണവും പരിഹാരവുമൊക്കെയാണ്  ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സജീവമായി ചർച്ച ചെയ്തത്.

ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടനാ സംരക്ഷണവും സംവരണ അട്ടിമറികളും എന്ന വിഷയമാണ്  കോണ്‍ക്ലേവിന്‍റെ ആദ്യസെഷനില്‍ ചര്‍ച്ച ചെയ്തത്. ഭരണഘടനാശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ ചെറുമകനും ദേശീയ ദളിത് മൂവ്‌മെന്‍റിന്‍റെ മുന്നണിപ്പോരാളിയുമായ പ്രകാശ് യശ്വന്ത് അംബേദ്കര്‍ വിഷയാവതരണം നടത്തി.

ദളിത് പട്ടികജാതി പട്ടികവർഗ്ഗ ആദിവാസി മേഖലയുമായി ബന്ധപ്പെട്ട നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധിയും കോൺക്ലേവിൽ വലിയ ചർച്ചയായി. ദളിത് സ്ത്രീകളുടെ ശാക്തീകരണം – സമൂഹത്തിലും കുടുംബത്തിലും’
എന്ന വിഷയത്തിൽ നടന്ന ചർച്ച തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്ക ഉദ്ഘാടനം ചെയ്തു.

ഒളിത് മേഖലയിലെ മുന്നണി പോരാളികളായ ദേശീയ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടനവധിപേർ കോൺക്ലേവിൽ പ്രതിനിധികളായി എത്തി. കഴിഞ്ഞ 15 വർഷമായി കേരളത്തിലെ പട്ടികജാതി കോളനികളിലും ആദിവാസി ഊരുകളിലുമായി രമേശ് ചെന്നിത്തല നടത്തുന്ന ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവിൽ ഉയർന്ന വിഷയങ്ങളും നിർദ്ദേശങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്
മുന്നിൽ റിപ്പോർട്ട് ആയി സമർപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Published

on

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നല്‍കരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Continue Reading

GULF

ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

Published

on

ഷാര്‍ജയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും.

അതേസമയം അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭര്‍ത്താവ് സതീഷ് ശങ്കര്‍ വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.

ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.

 

Continue Reading

kerala

വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ ആള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

Published

on

കൊച്ചി: വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫര്‍ (52) മരിച്ചു. അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ ആള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ക്രിസ്റ്റഫര്‍ (ക്രിസ്റ്റി), ഭാര്യ മേരി (46) എന്നിവര്‍ക്കുനേരെയാണ് അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയത്. പിന്നാലെ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്ല്യംസ് മാലിന്യം എറിയുന്നത് തര്‍ക്കത്തിലേക്ക് വഴിവെക്കുകയായിരുന്നു. പിന്നാലെ ക്രിസ്റ്റഫര്‍ ക്യാമറ സ്ഥാപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇത് വില്ല്യംസിന് പ്രകോപിതനാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങി വരികയായിരുന്ന ക്രിസ്റ്റഫറിനേയും മേരിയേയും വില്യംസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

 

 

Continue Reading

Trending