ആര്‍.എസ്.എസ് ശാഖയില്‍ ക്രൂരപീഡനത്തിനിരയായെന്ന വെളിപ്പെടുത്തല്‍ നടത്തി ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്ദു സജിയുടെ മരണമൊഴി വീഡിയോ പുറത്ത്. ആര്‍.എസ്.എസുകാരുമായി ഇടപെഴകരുതന്നും അവര്‍ കുട്ടികളെ ലൈഗീകമായി ചൂഷണം ചെയ്യുമെന്നും വീഡിയോയില്‍ പറയുന്നു. നാല് വയസ്സു മുതല്‍ നിരന്തര ലൈഗീക പീഡനനത്തിനിരയായി. നിതീഷ് മുരളീധരന്‍ എന്ന ആളായാണ് തന്നെ നിരന്തര പീഡനത്തിന് ഇരയാക്കിയതെന്നും ഇസ്റ്റാഗ്രാം പോസ്റ്റില്‍ അനന്തു പറഞ്ഞു.
നിതീഷ് മുരളീധരന്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടും അപ്രത്യക്ഷമായി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ആര്‍എസ്എസ് കാമ്പുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ് ആണ്. താന്‍ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. നിതീഷ് മുരളീധരന്‍ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്ത ഇസ്റ്റാഗ്രാം വീഡിയോയില്‍ പറയുന്നു. പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേരുപറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വ്യക്തമാക്കുന്നു.
കോട്ടയം സ്വദേശി ഐടി പ്രൊഫഷണല്‍ അനന്തു സജിയെയാണ് തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി എഴുതി ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു ജീവനൊടുക്കിയത്.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പില്‍ പറയുന്നത്.