Connect with us

crime

എ.ബി.വി.പിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല; വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി; നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; എന്‍.എസ്എ.സ് കോളജില്‍ ക്രൂര റാഗിങ്‌

വിവസ്ത്രനക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

Published

on

ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എ.ബി.വി.പി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഒന്നാം വര്‍ഷ എക്കോണമിക്‌സ് ഡിഗ്രി വിദ്യാര്‍ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസില്‍ വരാത്തതിനാല്‍ പിറ്റേദിവസം സീനിയര്‍ വിദ്യാര്‍ഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വാട്‌സാപ്പിലൂടെ അറിയിച്ചു.

എന്നാല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ചില്ലെന്ന് പറഞ്ഞാണ് നിര്‍മ്മിനെ നാലംഗസഘം കൂട്ടം ചേര്‍ന്നുമര്‍ദിച്ചത്.ബലമായി ഗ്രൗണ്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം ക്രുരമായി മര്‍ദിക്കുകയായിരുന്നെന്ന് നീരജ് പറഞ്ഞു. എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തിനെ തുടര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു. അവര്‍ തന്റെ ഫോണും ബാഗുംപിടിച്ച് വാങ്ങി.

വിവസ്ത്രനക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരാതിയില്‍ കേസ് എടുത്ത പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം

ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.

Published

on

യുവ കഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പൊലീസ് എടുത്ത കേസിലാണ് ജാമ്യം.

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.

അഭിനയത്തോടു താല്‍പര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വികെ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തയിരുന്നു. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായും എഴുത്തുകാരി പറഞ്ഞിരുന്നു.

Continue Reading

crime

മധ്യപ്രദേശില്‍ ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു; തൊട്ടുപിന്നാലെ സസ്‌പെന്‍ഷന്‍

മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തതായും ജില്ലാ കലക്ടര്‍ രാജേഷ് ബാതം പറഞ്ഞു.

Published

on

സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തില്‍ മദ്യലഹരിയില്‍ ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ സെമാല്‍ഖേഡിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മദ്യലഹരിയിലെത്തിയ വീര്‍ സിങ് എന്ന അധ്യാപകനാണ് അഞ്ചാം ക്ലാസുകാരിയുടെ മുടിമുറിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുകയും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ അധ്യാപകന്‍ മുടി മുറിക്കാന്‍ ശ്രമിക്കുന്നതും പേടിച്ചപോയ കുട്ടി ഉറക്കെ കരയുന്നതും വീഡിയോയില്‍ കാണാം. പരിഭ്രമിച്ച് കരയുന്ന കുട്ടിയെ സഹപാഠികളിലൊരാള്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തതായും ജില്ലാ കലക്ടര്‍ രാജേഷ് ബാതം പറഞ്ഞു.

കത്രിക കൊണ്ട് അധ്യാപകന്‍ മുടിമുറിക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനി പേടിച്ച് കരയുകയാണ്. ശരിയായി പഠിക്കാത്തതിന്റെ പേരില്‍ ശിക്ഷയായിട്ടാണ് വിദ്യാര്‍ഥിനിയുടെ മുടിമുറിച്ച് മാറ്റിയതെന്നാണ് വീര്‍ സിങ് നല്‍കിയ വിശദീകരണം. സംഭവത്തിനിടെ പെണ്‍കുട്ടി കരയുന്നുണ്ടെങ്കിലും അധ്യാപകന്‍ ശ്രദ്ധിച്ചില്ല.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. ഇതിനിടെ പ്രദേശവാസിയുമായി അധ്യാപകന്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അധ്യാപകന്‍ പ്രതികരിക്കുകയും ചെയ്തു. സ്‌കൂള്‍ സന്ദര്‍ശിച്ച അന്വേഷണ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തു.

Continue Reading

crime

യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമ കേസ്‌

ഐപിസി 354 ആണ് ചുമത്തിയിരിക്കുന്നത്.

Published

on

നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354 ആണ് ചുമത്തിയിരിക്കുന്നത്.

2017ൽ ബംഗളൂരുവിൽവെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സിനിമാ സെറ്റിൽവെച്ചാണ് സംഭവം. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

മോശമായി പെരുമാറിയെന്ന് കണിച്ചുകൊണ്ട് യുവ മാധ്യമപ്രവർത്തക നൽകിയ പരാതിയിലും അലൻസിയറിനെതിരെ കേസെടുത്തിരുന്നു.

Continue Reading

Trending