Connect with us

kerala

ഇ.പിക്കെതിരെ തല്‍ക്കാലം നടപടിയില്ലാതിരുന്നത് വേറെ തലകള്‍ ഉരുളുമെന്നതിനാല്‍

സംസ്ഥാന സമിതിയിലും ചര്‍ച്ച ചെയ്യും. അന്വേഷണം പ്രഖ്യാപിച്ചാല്‍ കണ്‍വീനറായി തുടരില്ലെന്ന് മുന്നറിയിപ്പ് നല്‍കി
വൈദേകത്തില്‍ തനിക്ക് നിക്ഷേപമില്ലെന്നും വിശദീകരണം.

Published

on

കെ.പി ജലീല്‍, ഫിര്‍ദൗസ് കായല്‍പുറം

സി.പി.എം ഇ.പി ജയരാജനെ പ്രതിയാക്കി നടപടിയെടുത്താല്‍ പിണറായിക്കും മറ്റും ഭീഷണിയാകുമെന്നതിനാലാണ് തല്കാലത്തേക്ക് നടപടിയില്‍നിന്ന് ഒഴിവാകല്‍. പിണറായിയുടെ മകള്‍ വീണ അമ്പത് കോടിയൊന്നും തന്റെപക്കലിലില്ലെന്ന് പറഞ്ഞതും അന്തരിച്ച നേതാവിന്റെ മക്കള്‍ക്കായി ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കിയതും മറ്റും ഇ.പി ഉന്നയിച്ചതോടെയാണ് പ്രശ്‌നം തല്കാലത്തേക്ക് അട്ടത്തുവെക്കാനുള്ള തീരുമാനം. ഇക്കാര്യത്തില്‍ ഇരുവിഭാഗവും ധാരണയിലെത്തിയതോടെ പി.ജയരാജന്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇരുനേതാക്കള്‍ക്കും പാര്‍ട്ടിക്കും ക്ഷീണമുണ്ടാകാത്ത വിധം പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസംചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നകുകയുമുണ്ടായി.
ഇന്നലത്തെ യോഗത്തില്‍സെക്രട്ടറിയേറ്റംഗമല്ലാത്തതിനാല്‍ പി.ജയരാജന് പങ്കെടുക്കാനായതുമില്ല. കണ്ണൂരിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പി. ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളി സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റില്‍ ഇ.പി ജയരാജന്റെ വിശദീകരണം. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. എന്നാലത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ.പി വിശദീകരിച്ചു.
അടുത്ത സംസ്ഥാന സമിതി യോഗത്തിലും ഇ.പി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും. തുടര്‍ചര്‍ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക. വിശദീകരണം പാര്‍ട്ടി പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാന സമിതിയില്‍ കൂടി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആരോപണത്തില്‍ ഇ.പിക്കെതിരെ തല്‍ക്കാലം അന്വേഷണംവേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പെടെ ഇപ്പോള്‍ വഹിക്കുന്ന മുഴുവന്‍ ചുമതലകളില്‍ നിന്ന് ഒഴിയുമെന്ന് ഇ.പി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ.പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. ഏറെക്കാലമായി അന്തരീക്ഷത്തിലുള്ള വിവാദം കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജനാണ് ഉന്നയിച്ചത്. എഴുതി നല്‍കാന്‍ അപ്പോള്‍തന്നെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി. ജയരാജനെതിരെ ക്വട്ടേഷന്‍, പാര്‍ട്ടിഫണ്ട് തട്ടിപ്പ് പരാതികള്‍ വന്ന സാഹചര്യത്തില്‍ ഇരുനേതാക്കളെയും അനുനയിപ്പിച്ച് വിവാദം അവസാനിപ്പിക്കാനാകും സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം.
അതേസമയം ഇ.പിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ഹൈക്കോടതി നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സിക്കളുടെ അന്വേഷണം വേണമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകിട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും ഹസന്‍ വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്; വി.ഡി സതീശന്‍

സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.

Published

on

തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന്‍ വിമര്‍ശിച്ചു.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്‍കിയപ്പോള്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

Published

on

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. ലഹരി വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറി സ്വദേശി ജിതിന്‍ കൃഷ്ണ (35) പിടിയിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2010 മുതല്‍ ഇയാള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്.

ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ നിന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാളില്‍നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലും ക്രമക്കേട്; ആയിരത്തിധികം വോട്ട് ഇരട്ടിപ്പുകള്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം; മുസ്‌ലിം ലീഗ്

ഒരു വോട്ടര്‍ ഐ.ഡിയില്‍ ആറ് വോട്ടര്‍മാര്‍. ഒരു വീട് നമ്പറില്‍ മൂന്നൂറിലധികം വോട്ടര്‍മാര്‍, വീട് നമ്പര്‍ ഇല്ലാതെയും വോട്ടുകള്‍, ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം

Published

on

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ നിറഞ്ഞത്. ഓരോ വോട്ടര്‍മാര്‍ക്കും ഐ.ഡി കാര്‍ഡ് നമ്പര്‍ വിത്യസ്ഥമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വോട്ടര്‍ പട്ടികയില്‍ ഒരു ഐ.ഡി കാര്‍ഡ് നമ്പറില്‍ തന്നെ ആറ് വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ഇങ്ങനെ ആറ് വോട്ടര്‍മാര്‍ ഉള്ള നാല് ഐ.ഡി കാര്‍ഡ് നമ്പറുകള്‍ പട്ടികയിലുണ്ട്. ഇതുപോലെ 5 വോട്ടര്‍മാര്‍ വീതമുള്ള 4 ഐ.ഡി കാര്‍ഡ് നമ്പറുകളും, 4 വോട്ടര്‍മാര്‍ വീതമുള്ള 3 ഐ.ഡി കാര്‍ഡ് നമ്പറുകളും, 3 വോട്ടര്‍മാര്‍ വീതമുള്ള 20 ഐ.ഡി കാര്‍ഡ് നമ്പറുകളും, 2 വോട്ടര്‍മാര്‍ വീതമുള്ള 599 ഐ.ഡി കാര്‍ഡ് നമ്പറുകളും പട്ടികയിലുണ്ട്. ഇതില്‍ 90 ശതമാനത്തിലേറെ വിത്യസ്ഥ ബൂത്തുകളിലും, ഡിവിഷനുകളിലുമാണ്,

പട്ടികയില്‍ വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ ഒരു അക്ഷരം പോലും മാറ്റമില്ലാതെ രണ്ട് തവണ ആവര്‍ത്തിച്ച് വരു വോട്ടുകള്‍ 1408 എണ്ണമാണ്. വോട്ട് ഇരട്ടിപ്പിന്റെ വലിയ ഉദാഹരണമാണ് ഇത്. ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ 480 വോട്ടുകളാണ് ആവര്‍ത്തിച്ച് വന്നത്. ഒരേ ഡിവിഷനില്‍ തന്നെ 752 വോട്ടുകള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ 656 വോട്ടുകള്‍ വിത്യസ്ഥ ഡിവിഷനിലായാണ് ആവര്‍ത്തിച്ച് വന്നത്. ചെറിയ അക്ഷര വിത്യാസങ്ങള്‍ പരിഗണിച്ചാല്‍ ഇതിന്റെ പത്തിരട്ടി വോട്ട് ഇരട്ടിപ്പ് പട്ടികയില്‍ കാണാന്‍ സാധിക്കും

ഒരു വീട് നമ്പറില്‍ തന്നെ മൂന്നൂറിലധികം വോട്ടര്‍മാര്‍ ഉള്ള വാര്‍ഡുകളും ഉണ്ട്. ഒരു വീട് നമ്പറില്‍ ഉള്ള വോട്ടര്‍മാര്‍ തന്നെ രണ്ടും, മുന്നും ഡിവിഷനില്‍ ആയ കൗതുകകരമായ കാര്യവും പട്ടികയില്‍ ഉണ്ട്. മാറാട് ഡിവിഷനില്‍ ഉള്‍പ്പെട്ട 49/49 എന്ന വീട്ട് നമ്പറില്‍ 327 വോട്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ 7 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണ് ഉള്ളത്. ഇവര് 5 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും, 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും, 72 എണ്ണം നടുവട്ടം ഡിവിഷനിലും, 5 എണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകളാണ്. അതും വിത്യസ്ഥ ബൂത്തുകളിലായിട്ടാണ് ഉള്ളത്.

നിലവില്‍ പ്രസിദ്ധീകരിച്ച് പട്ടികയില്‍ അതിര്‍ത്തി മാറി വന്നത് നൂറ് കണക്കണിന് വോ്ട്ടുകളാണ്. ചില ഡിവിഷനുകളില്‍ അഞ്ഞൂറില്‍ അധികം വോട്ടുകള്‍ അതിര്‍ത്തിക്ക് പുറത്ത് നിന്നും വന്നിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടുകള്‍ തന്നെ വിത്യസ്ഥ ഡിവിഷനുകളിലും, ബൂത്തുകളിലുമായി പരന്ന് കിടക്കുന്നു. ഇത് കൊണ്ട് തന്നെ വോട്ടര്‍ പ്ട്ടിക കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇതിനിടയിലാണ് ഇങ്ങനെ പതിനായിരത്തോളം വോ്ട്ട് ഇരട്ടിപ്പിന്റെ സാധ്യതയും കണ്ടെത്തിയത്. 2020 ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 12 ഡിവിഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ടത് 500 ല്‍ താഴെ വോട്ടിനാണ്. അതിര്‍ത്തി മാറ്റി വന്ന വോട്ടര്‍മാരേടും, വ്യാജ വോട്ടര്‍മാരുടെയും പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരോ ഡിവഷനിലേയും വീടുകള്‍ സന്ദര്‍ശിച്ച് ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ

എം.എ റസാഖ് മാസ്റ്റര്‍, (പ്രസിഡന്റ്. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി), ടി.ടി ഇസ്മായില്‍ (ജനറല്‍ സെക്രട്ടറി, മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

Trending