Indian Traditional Gold Necklace shot in studio light.

kerala

സ്വര്‍ണവില ഉച്ചയ്ക്ക് വീണ്ടും വര്‍ധിച്ചു; പവന് 600 രൂപ കൂടി

By webdesk17

November 13, 2025

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയ്ക്കുശേഷവും വലിയ വര്‍ധനവ്. ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയുമായി, പവന് 600 രൂപ വര്‍ധിച്ച് 94,320 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം.

ബുധനാഴ്ച പവന് 92,040 രൂപയായിരുന്നു. ഇന്ന് രാവിലെ തന്നെ 1,680 രൂപയുടെ കുതിപ്പ് രേഖപ്പെടുത്തിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണവും ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9,695 രൂപ, പവന് 480 രൂപ വര്‍ധിച്ച് 77,650 രൂപയായി.

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, അതിന് പിന്നാലെ തന്നെ റെക്കോഡ് നിരക്ക് രേഖപ്പെടുത്തുകയായിരുന്നു.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. സ്പോട്ട് ഗോള്‍ഡ് വില 4,208.9 ഡോളര്‍ ആയി ഉയര്‍ന്നു ഒക്ടോബര്‍ 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേസമയം, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 2.4 ശതമാനം വര്‍ധിച്ച് 4,213.60 ഡോളറിലായി. യു.എസ് ബോണ്ടുമാര്‍ക്കറ്റിലുണ്ടായ തിരിച്ചടി ഈ ഉയര്‍ച്ചയ്ക്ക് കാരണമായതായി വിദഗ്ധര്‍ പറയുന്നു.