india
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്ത്തകരെ തള്ളിമാറ്റിയ നടപടിയില് അന്വേഷണം. അനില് അക്കരയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. തൃശൂര് എസിപി നാളെ അനില് അക്കരയുടെ മൊഴിയെടുക്കും. മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.
ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.
പ്രതികരിക്കാന് സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്ത്തകരെ തള്ളി മാറ്റി. ‘എന്റെ വഴി എന്റെ അവകാശമാണ്’. എന്ന് പറഞ്ഞ് മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില് കയറിപ്പോകുയും ചെയ്തു.
india
ജമ്മു കശ്മീരില് മേഘവിസ്ഫോടനത്തെ തുടര്ന്ന് മിന്നല് പ്രളയം; മരണം 40 ആയി
50ലേറെ പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്.

ജമ്മുകശ്മീരിലെ കിഷ്ത്വാറില് മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ മിന്നല് പ്രളയത്തില് മരണം 40 ആയി ഉയര്ന്നു. 220ല് അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. 50ലേറെ പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്.
മരിച്ചവരില് രണ്ട് പേര് സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്ബാള്, പഹല്ഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും, എന്ഡിആര്എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്ത്തനത്തിനുണ്ട്.
കിഷ്ത്വാറിലെ മചൈല് മാതാ തീര്ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്പ്പെടുത്തിയതായി ഉദ്യോഗസ്ഥര് അറിയിച്ചു.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്ക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടന് തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ശക്തമായ മഴ തുടരുകയാണ്. ഹിമാചല്പ്രദേശില് മിന്നല് പ്രളയമുണ്ടായി. ഷിംലയില് രണ്ടിടങ്ങളില് മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്-സ്പിറ്റി തുടങ്ങിയ ജില്ലകളില് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്ട്ട്. മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ മിന്നല്പ്രളയത്തെ തുടര്ന്ന് വിവിധ സ്ഥലങ്ങളില്നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മിന്നല്പ്രളയത്തില് തീര്ഥന് നദിയിലെ ജലനിരപ്പ് ഉയര്ന്നതിനാല് താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില് മാത്രം ബാഗിപുല്, ബട്ടാഹര് എന്നീ പ്രദേശങ്ങളില് മേഘവിസ്ഫോടനം റിപ്പോര്ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
india
ബംഗാളി മുസ്ലിം കുടിയേറ്റ തൊഴിലാളികളെ തടങ്കലിൽ വെച്ചതിൽ കേന്ദ്രത്തിനും ഒമ്പത് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി
ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മാല്യ ബഗ്ച്ചി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ മുസ്ലിം സംസ്ഥാനത്തുള്ള പോലീസ്സേനകൾ ബംഗ്ലാദേശികളാണെന്ന ആരോപണത്തിൽ തടങ്കലിൽ വെക്കുന്നതിനെതിരെ വന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മാല്യ ബഗ്ച്ചി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
കേന്ദ്ര സർക്കാർ കൂടാതെ, ഒഡിഷ, ഛത്തീസ്ഗഢ് , ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ, ഹരിയാന, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാൾ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡ് സമർപ്പിച്ച ഹരജിയിൽ പരാതിക്കെർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ ഇത്തരം തടങ്കലുകളിൽ ഭൂരിഭാഗവും പിടിക്കപ്പെട്ടവർ ഇന്ത്യൻ പൗരന്മാർ തന്നെയാവുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് വാദിച്ചു.
ഡൽഹി പോലീസ് ഒരിക്കൽ പിടിച്ചെടുത്ത രേഖകൾ ബംഗ്ലാദേശി ഭാഷയിലുള്ളതാണെന്ന് പറഞ്ഞപ്പോൾ ബംഗ്ലാദേശി എന്നൊരു ഭാഷ ഇല്ലെന്നും ബംഗ്ലാ എന്നാണ് ഭാഷയുടെ പേര് എന്ന പ്രശാന്ത് ഭൂഷൺ തിരുത്തി.
india
ശുചീകരണ തൊഴിലാളികള് സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവര്; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ
ശുചീകരണ തൊഴിലാളികളില് ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില് നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില് വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

ശുചീകരണ തൊഴിലാളികളില് ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില് നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില് വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
2013 ലെ മാന്വല് തോട്ടിപ്പണി നിരോധന – പുനരധിവാസ നിയമം പ്രകാരം തൊഴിലുടമ സുരക്ഷാ ഉപകരണങ്ങള് നല്കേണ്ടതും നിയമങ്ങളില് നിര്ദ്ദേശിച്ചിരിക്കുന്നതുപോലെ സുരക്ഷാ മുന്കരുതലുകള് ഉറപ്പാക്കേണ്ടതും നിര്ബന്ധമാണ്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് 2023-24 ല് യന്ത്രവല്കൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ള നാഷണല് ആക്ഷന് ആരംഭിച്ചിട്ടുണ്ട്. നമസ്തേ പദ്ധതി രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ട്. മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും സുരക്ഷിതമായ വൃത്തിയാക്കലിനായി സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് റെഡി റെക്കണര് സംവിധാനം, ആരോഗ്യ പരിശോധനകള് സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വഴി രാജ്യവ്യാപകമായി സഫൈമിത്ര സുരക്ഷാ ശിബിരങ്ങള് എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറയിച്ചു.
2022 ലും 2023 ലും നടന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 54 മരണങ്ങളില് 49 എണ്ണത്തിലും മരണപ്പെട്ട തൊഴിലാളികള്ക്ക് സുരക്ഷാ ഉപകരണങ്ങളോ പിപിഇ കിറ്റുകളോ നല്കിയിട്ടില്ല എന്നത് വസ്തുതയാണോ എന്നതിനെക്കുറിച്ചും മാലിന്യ സംസ്കരണം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല് എന്നിവയില് ഉള്പ്പെട്ടിരിക്കുന്ന എല്ലാ ഏജന്സികളും സുരക്ഷാ പ്രോട്ടോക്കോളുകള് കര്ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന് സംസ്ഥാനാടിസ്ഥാനത്തില് സ്വീകരിച്ച നടപടികള് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ലോക്സഭയില് നല്കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala2 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള് മരിച്ച നിലയില്
-
kerala2 days ago
മങ്കട അബ്ദുല് അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്ഷം
-
News2 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
film2 days ago
അംഗത്വ രേഖകളില് സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്
-
kerala2 days ago
വാല്പ്പാറയില് എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്