Connect with us

local

ഇന്റർസോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഫെബ്രു 22 മുതൽ 26 വരെ വളാഞ്ചേരി മജ്‌ലിസ് കോളേജിൽ

Published

on

വളാഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവം ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടും. തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിൽ നിന്നായി അയ്യായിരത്തോളം കലാ പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. നേരത്തെ ജില്ലാ അടിസ്ഥാനത്തിൽ നടന്ന എ, ബി, സി, ഡി, എഫ് എന്നീ സോണൽ കലോത്സവങ്ങളിൽ നിന്നും ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കലോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പെരിന്തൽമണ്ണ നിയോജക മണ്ഡലം എം.എൽ.എ നജീബ് കാന്തപുരം നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വ: എ.എം.രോഹിത്ത്, റിയാസ് മുക്കോളി എന്നിവർ മുഖ്യാതിഥികളായി. കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.കെ.മുഹമ്മദ്‌കുട്ടി, യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർമാരായ സി.പി.ഹംസ ഹാജി, ടി.ജെ.മാർട്ടിൻ, മധു രാമനാട്ടുകര, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ, ജനറൽ സെക്രട്ടറി സഫ്‌വാൻ പത്തിൽ, പി.കെ.അർഷാദ്, പി.കെ.മുബഷിർ, സലീം കുരുവമ്പലം, കെ.എം.അബ്ദുറഹ്‌മാൻ, അഷ്റഫ് അമ്പലത്തിങ്ങൽ, പി.സി.എ.നൂർ, ഷഹാനാസ് മാസ്റ്റർ, വിനു പുല്ലാനൂർ, മൊയ്തു മാസ്റ്റർ, അഷ്ഹർ പെരുമുക്ക്, ഷറഫുദ്ധീൻ പിലാക്കൽ, അഖിൽ കുമാർ ആനക്കയം, ആദിൽ കെ.കെ.ബി, കബീർ മുതുപറമ്പ്, വി.എ.വഹാബ്, പി.കെ.എം.ഷഫീഖ്, ബദരിയ്യ മുനീർ, സമീർ എടയൂർ, അസൈനാർ നെല്ലിശ്ശേരി, അമീൻ റാഷിദ്, ജലീൽ കാടാമ്പുഴ, എ.വി.നബീൽ, റാഷിദ് കോക്കൂർ, നിയാസ് കോഡൂർ, ശരത് മേനോക്കി, ഫർഹാൻ ബിയ്യം, ഉവൈസ് പൊന്നാനി, അഡ്വ: ഒ.പി.റഊഫ്, സിദ്ധീഖ് പാലറ, പി.ഷമീം മാസ്റ്റർ, അഡ്വ: പി.പി.ഹമീദ്, ആഷിഖ് പുറമണ്ണൂർ, ഹക്കീം പൈങ്കണ്ണൂർ, ജംഷീദ് എടയൂർ, ശിഹാബ് എടയൂർ, അബ്ബാസ് മൂർക്കനാട്, അയ്യൂബ് ഇരിമ്പിളിയം, യൂനുസ് ഇരിമ്പിളിയം, സി.സി.മുനീർ, റിയാസ് എടയൂർ, ഷഹീൻ കോട്ടപ്പുറം, റിസ്സാൻ പയ്യോളി, ഇംത്യാസ് എടപ്പാൾ, ഹാഷിം ജമാൻ, കോളേജ് യൂണിയൻ ഭാരവാഹികൾ, മറ്റു അദ്ധ്യാപക-അനദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂര്‍ ചക്കരക്കല്ലില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40ലേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; പലര്‍ക്കും ഗുരുതര പരിക്ക്‌

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്.

Published

on

കണ്ണൂര്‍ ചക്കരക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കോയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല പ്രദേശത്തുള്ള നാല്പതോളം പേര്‍ക്കാണ് കടിയേറ്റത്. ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.. രാവിലെ 6.30 നാണ് കോയ്യോട് പൊക്കന്‍മാവില്‍ വച്ച് പേപ്പട്ടി ഒരു കുട്ടിയെ കടിച്ചിരുന്നു.

ഇവിടെ നിന്ന് തുടങ്ങി 8 കിലോമീറ്റര്‍ പിന്നിട്ടാണ് മുഴപ്പാലയിലുള്ളവരെ കടിച്ചത്. ഈ പ്രദേശത്തിനിടയിലുള്ളവരാണ് കടിയേറ്റ എല്ലാവരും. കടിയേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

Continue Reading

kerala

വീട്ടുമുറ്റത്ത് ചപ്പുചവറുകൾക്ക് തീയിടവേ വയോധികൻ പൊള്ളലേറ്റ് മരിച്ചു

ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

Published

on

പുരയിടത്തിലെ ചപ്പുചവറുകള്‍ക്ക് തീയിടവേ വയോധികന്‍ പൊളളലേറ്റ് മരിച്ചു. പാറശ്ശാലക്ക് സമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍ നായര്‍ (80)ആണ് മരിച്ചത്.

ഇന്ന്‌ രാവിലെ പത്തുമണിയോയെ മുരളീധരന്‍ നായര്‍ വെട്ടുകത്തിയും തീപ്പെട്ടിയുമായി വീട്ടില്‍നിന്ന് സമീപത്തെ പുരയിടത്തിലേക്ക് പോവുകയായിരുന്നു. ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മുരളീധരന്‍ നായരെ രക്ഷിക്കുവാന്‍ സാധിച്ചില്ല. പൂവാര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശേഷം മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. Elderly man

Continue Reading

local

വനിതാ ദിനത്തില്‍ പുതിയ തുടക്കവുമായി കൊണ്ടോട്ടി നിയോജക മണ്ഡലം

Published

on

കൊണ്ടോട്ടി നിയോജക മണ്ഡലത്തില വിദ്യാര്‍ത്ഥിനികളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി അവര്‍ക്ക് ഗവണ്‍മെന്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്റെ ഉദ്ഘാടനം കൊണ്ടോട്ടി ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം എല്‍ എ ടി വി ഇബ്രാഹിം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനീഷ് ഒ പി അധൃക്ഷം വഹിച്ചു.അക്ഷര ശ്രീ കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി സ്വപ്നതുല്യമായ മേഖലയില്‍ കൊണ്ടോട്ടിയില്‍ നിന്ന് നിരവധി പേരെ എത്തിക്കാന്‍ സഹായിക്കും എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു എം.എല്‍.എ പ്രസ്താവിച്ചു. കൊണ്ടോട്ടിയില്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എലങ്കയില്‍ മുംതാസ്, പി. ടി. എ.വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്,കോളേജ് യൂണിയന്‍ അഡൈ്വസര്‍ ഡോ.അബിദാ ഫാറൂഖി, സൈലം, പരീക്ഷാ ഓപ്പറേഷന്‍ മേനേജര്‍ മിലാന്‍ തോമസ്, സൈലം പി.എസ്.സി പരീക്ഷാ വിഭാഗം മാനേജര്‍ കിരണ്‍. എസ്.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സാബിര്‍, അക്ഷര ശ്രീ കമ്മിറ്റി അംഗങ്ങളായ, കെ.മുഹമ്മദ് അഷ്റഫ് മാസ്റ്റര്‍,ഡോ.ലത്തീഫ്, പി.വി. അസാദ്, നവാസ് ശരീഫ്, എ.പി,പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി. ശരണ്യ ,ജന പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉറുദു അധ്യാപ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കയ കൊണ്ടോട്ടി മണ്ഡലത്തിലെ സഫ്വാന്‍ നീറാട് മുഖ്യാതിഥിയായി,

ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ കോളേജുകളിലും, തുടര്‍ന്ന് മണ്ഡത്തിന് പുറത്ത് പഠനം നടത്തുന്നവരും, 18 വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി. അവര്‍ക്ക് ഗവണ്‍മെന്റ് ജോലിയുടെ പ്രാധാന്യവും പ്രസ്‌ക്തിയും വിശദീകരിക്കുന്ന വര്‍ഷോപ്പ് സംഘടിപ്പിച്ച ശേഷം അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി മികച്ച ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരിശീലനങ്ങളും, പഠന സഹായികളും, പ്രത്യേക അഭിമുഖ പരിശീലനങ്ങളും നല്കി ജോലി നേടുവാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വബോധവും പകര്‍ന്നു നല്കുകയും, ഒപ്പം സാമൂഹിക സാമ്പത്തിക സ്വയം പര്യാപ്തതയും ഉറപ്പുവരുത്തലുമാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യമെന്ന് എം.എല്‍.എ വിശദീകരിച്ചു. കോളേജ് യൂണിയന്റെയും, മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന സൈലത്തിന്റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതി പ്രകാരം മണ്ഡലത്തിലെ കോളേജുകളില്‍ നിന്ന് 1500ല്‍ അധികം കുട്ടികള്‍ക്ക് പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് അക്ഷരശ്രീ പി.എസ്.സി കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പറഞ്ഞു.

 

Continue Reading

Trending