Connect with us

kerala

കോഴിക്കോട് ബസപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ഇന്നലെ വൈ​കീ​ട്ട് നാ​ലോ​ടെ​ കോ​ഴി​ക്കോ​ട്-​മാ​വൂ​ർ റൂ​ട്ടി​ൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്.

Published

on

നഗര മധ്യത്തിൽ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബൈക് യാത്രികൻ മു​ഹ​മ്മ​ദ് സാ​നി​ഫാണ് (27) മരിച്ചത്.

ഇന്നലെ വൈ​കീ​ട്ട് നാ​ലോ​ടെ​ കോ​ഴി​ക്കോ​ട്-​മാ​വൂ​ർ റൂ​ട്ടി​ൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ 56 പേരെ നഗരത്തിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി മാ​വൂ​രി​ലേ​ക്ക് പോയ കെ.​എ​ൽ -12 സി -6676 ​ന​മ്പ​ർ ‘വെ​ർ​ടെ​ക്സ്’ ബ​സ് മ​ർ​ക​സ് പ​ള്ളി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​റ്റൊ​രു ബ​സി​ൽ ഉ​ര​സി​യി​രു​ന്നു.

തു​ട​ർ​ന്ന് അ​മി​ത വേ​ഗ​ത്തി​ൽ പോ​ക​വെ അ​ര​യി​ട​ത്തു​പാ​ലം മേ​ൽ​പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് എ​തി​രെ​വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നെ മ​ടി​ക​ട​ക്ക​വെ​യാ​ണ് ബൈ​ക്ക് ബ​സി​ന് മു​ന്നി​ലെ​ത്തി​യ​തും കൂ​ട്ടി​യി​ടി​ച്ച​തും. ഇ​ടി​ച്ച​പാ​ടെ ബൈ​ക്ക് യാ​ത്രി​ക​ൻ തെ​റി​ച്ച് കാ​റി​ന് മു​ൻ​വ​ശ​ത്തേ​ക്ക് വീ​ഴു​ക​യും ബ​സ് ബൈ​ക്കി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യും പി​ന്നാ​ലെ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യു​മാ​യി​രു​ന്നു.

ഒ​രു​വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞ ബ​സ് റോ​ഡി​ലൂ​ടെ ഏ​റെ മു​ന്നോ​ട്ട് നി​ര​ങ്ങി​നീ​ങ്ങി​യാ​ണ് നി​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നി​ര​ങ്ങി​പ്പോ​യ ബ​സ് മേ​ൽ​പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ൽ തൂ​ൺ ത​ക​ർ​ത്തു. താ​ഴെ​ഭാ​ഗ​ത്തെ റോ​ഡി​ലൂ​ടെ അ​ര​യി​ട​ത്തു​പാ​ലം ജ​ങ്ഷ​നി​ലേ​ക്ക് ചെ​റു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​മ്പോ​ഴാ​ണ് തൂ​ൺ നി​ലം​പൊ​ത്തി​യ​ത്. ഭാ​ഗ്യ​വ​ശാ​ലാ​ണ് തൂ​ൺ വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ പ​തി​ക്കാ​തി​രു​ന്ന​ത്.

സ​മീ​പ​മു​ള്ള​വ​രും ഓ​ടി​യെ​ത്തി​യ​വ​രും പൊ​ലീ​സു​കാ​രും ചേ​ർ​ന്നാ​ണ് ബ​സി​നു​ള്ളി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ ബ​സും ബൈ​ക്കും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന യാ​ത്രി​ക​രൊ​ഴി​കെ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ട​ക്കം എ​ല്ലാ​വ​ർ​ക്കും പ​രി​ക്കു​ണ്ട്.

kerala

വ്‌ളോഗര്‍ ജുനൈദിന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്

Published

on

വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തം അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജുനൈദ് മരിച്ചത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുവഴി പോയ സ്വകാര്യ ബസിലെ ആളുകളാണ് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ ജുനൈദിനെ കണ്ടത്്.

മഞ്ചേരിയില്‍നിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

സംഭവത്തിന് പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പലരും രംഗത്തുവന്നിരുന്നു. ഇയാള്‍ക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാല്‍, ഇത് ഒത്തുതീര്‍പ്പാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.

Continue Reading

kerala

ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

അമ്പാടിയുടെ സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് കുട്ടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മും ആര്‍എസ്എസും

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി ഇരു കൂട്ടരും രംഗത്തെത്തിയത്

Published

on

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മും ആര്‍എസ്എസും. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി ഇരു കൂട്ടരും രംഗത്തെത്തിയത്.

ഉത്സവത്തിനിടെ രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തുകയും സമൂഹ മാധ്യമങ്ങളിലും ഇതേ ചൊല്ലി ഇരുവിഭാഗങ്ങളുടെയും പ്രകോപനമുണ്ടാവുകയും ചെയ്തു

മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം കലശം വരവിനിടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending