Connect with us

crime

മുഖ്യമന്ത്രി പിണറായി വിജയന്റെ വിചാരണ സംബന്ധിച്ച ലാവലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയില്‍

25 തവണ മുമ്പ് കേസ് നീട്ടിവെച്ചത് വിവാദമായിരുന്നു

Published

on

ഒരിടവേളക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ വിചാരണ സംബന്ധിച്ച ലാവലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയില്‍.

സിബിഐയുടെ ഹര്‍ജികള്‍ ഉള്‍പ്പടെ 24 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. 25 തവണ മുമ്പ് കേസ് നീട്ടിവെച്ചത് വിവാദമായിരുന്നു.

crime

പെൺകുട്ടിയെ പീഡിപ്പിച്ചു, കൊലപ്പെടുത്തി: അമ്മാവനായ ആർമി ഉദ്യേഗസ്ഥനും ഭാര്യയും അറസ്റ്റിൽ

പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

Published

on

 തമിഴ്നാട്ടിലെ മധുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യേ​ഗസ്ഥനെയും പീഡനവിവരം മറച്ചുവെക്കാൻ ശ്രമിച്ച ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നു.

ബോധരഹിതയായെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ആശുപത്രിയിൽ എത്തും മുൻപേ പെൺകുട്ടി മരിച്ചിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടി അതിക്രൂര പീഡനത്തിന് ഇരയായെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു. മാതാപിതാക്കൾ മരിച്ച ശേഷം ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മാവനായ ആര്‍മി ഉദ്യോഗസ്ഥന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതെ ഭർത്താവിന് കൂട്ടു നിന്നതിന് ഭാര്യയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Continue Reading

crime

ഹോളിയില്‍ പങ്കെടുക്കാത്തതിന് കാസർകോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനമെന്ന് പരാതി

ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്.

Published

on

കാസര്‍ഗോഡ് അമ്പലത്തുകരയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മര്‍ദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ്. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റിലെ നാല് വിദ്യാര്‍ത്ഥികള്‍ എത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിവേദിനെ നിര്‍ബന്ധിച്ചത്. ഇത് നിവേദ് തടയുകയായിരുന്നു സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

 

Continue Reading

crime

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോൺ സംഭാഷണം

കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദ്യത്തിന് മറുപടിയില്ല

Published

on

കോട്ടയം: പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി നട്ടു വളർത്തിയെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ച ശേഷം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച് ഓഫിസർ ഈ വിവരം പ്ലാച്ചേരി വനം വകുപ്പ് ഓഫിസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇതു വ്യക്തമാക്കുന്നത്.

കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദ്യത്തിന് മറുപടിയില്ല. ഗ്രോബാഗിൽ കഞ്ചാവ് കൃഷി നടത്തിയ വാച്ചറെ പറഞ്ഞുവിടാൻ നിൽക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

 

Continue Reading

Trending