Indepth

ഈദ് നമസ്‌കാരം തടയാന്‍ ഹര്‍ജി; അരമണിക്കൂര്‍ നിസ്‌കരിച്ചാലെന്തെന്ന് കോടതി

By webdesk13

June 28, 2023

തമിഴ്‌നാട് മധുരയില്‍ ഈദ് നമസ്‌കാരത്തിനെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. മധുരയില്‍ മുരുക ക്ഷേത്രത്തോട് ചേര്‍ന്നിരിക്കുന്ന തിരുപരകുണ്ട്രം ദര്‍ഗയിലെ നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാമലിംഗ എന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.