kerala
വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളിക്കുള്ള സ്വീകരണ പരിപാടിയില്‍ ഉദ്ഘാടകനായി പിണറായി വിജയന്; നാല് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും
‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറല്‍ സെക്രട്ടറി പദം പൂര്‍ത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി.

വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശനുള്ള സ്വീകരണ പരിപാടിയില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസം മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവന വെള്ളാപ്പള്ളി നടത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയില്‍ നിന്നും പിന്മാറണമെന്നാണ് ആവശ്യം.
ഏപ്രില്‍ 11ന് എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂനിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറല്‍ സെക്രട്ടറി പദം പൂര്‍ത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, പി.എന്‍ വാസവന്, സജി ചെറിയാന് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുമ്പില്‍ ശക്തമായ സന്ദേശം നല്‍കണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് രംഗത്തെത്തിയിരുന്നു. മറ്റ് ആളുകള്‍ക്കിടയില്‍ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിട നിങ്ങള്‍ക്ക് ലഭിക്കുന്നില്ല.
മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ച് പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു.
ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകു?ത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആര്. ശങ്കര്‍ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നും കിട്ടിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
kerala
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
എറണാകുളത്ത് പീഡനത്തിന് ഇരയായ നാല് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് രംഗത്ത്.

കൊച്ചി: എറണാകുളത്ത് പീഡനത്തിന് ഇരയായ നാല് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് രംഗത്ത്. സ്വന്തം വീടുകളില്‍ പോലും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല എന്ന് ഓര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണ്. അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത് ഇങ്ങനെയാണ് ‘രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പറയാമായിരുന്നുവെന്നും പക്ഷേ ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലത്ത് ആരോട് പറയാനാണെന്നും അശ്വതി കുറിച്ചു.
‘അവധിക്കാലം തീരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി പോകാന്‍ ഒരിടമുള്ളതില്‍ ആശ്വസിക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ടാവും അല്ലേ ? ആ വാര്‍ത്ത ആവര്‍ത്തിച്ചു പറയുന്നില്ല, ധൈര്യക്കുറവ് കൊണ്ടാണ്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തൊരു ഉള്‍പിടച്ചിലാണ്. ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ ആരും അറിയാതെ അവള് എന്തിലൂടെ ഒക്കെ ജീവിച്ചു തീര്‍ത്തേനെ’, അശ്വതി പറഞ്ഞു.
‘പെര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്. കൈയിലുള്ളതിനെ ചേര്‍ത്ത് പിടിക്കുന്നു, ഈ ലോകം അത്ര നന്നല്ല കുഞ്ഞേ എന്ന് ഹൃദയ ഭാരത്തോടെ പറഞ്ഞു വയ്ക്കുന്നു, അശ്വതി പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമണത്തിനിരയായ നാലു വയസുകാരിയുടെ കേസില്‍ കുട്ടിയിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയത് എന്നുള്ള വിവരം പുറത്തു വരുന്നുണ്ട്. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുതായാണ് വിവരം.
കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലായിരുന്നു കുട്ടി ചൂഷണത്തിനിരയായെന്ന സൂചനകള്‍ ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ കുരിശ് പോലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റടിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
kerala
മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍
മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്മെന്റ് സോണുകളും പിന്‍വലിച്ചു.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്മെന്റ് സോണുകളും പിന്‍വലിച്ചു. കൂടുതല്‍ പേര്‍ക്ക് നിപ ബാധിക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്.
വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ മൂന്ന് കിലോമീറ്റര്‍ ചുറ്റവില് കണ്ടെയ്ന്മെന്റ് സോണുകള്‍ ആക്കിയിരുന്നു. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. ചുമയെയും പനിയെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.
-
kerala20 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു