Connect with us

kerala

പിണറായി സര്‍ക്കാര്‍ ധൂര്‍ത്തിനായി പൊടിച്ചത് കോടികള്‍; ഒടുവില്‍ എല്ലാം ജനത്തിന്റെ തലയില്‍

രുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്‍ക്കാരിന്‍രെ ധനകാര്യ മിസ് മാനേജ്‌മെന്റാണ്.

Published

on

കെ.പി ജലീല്‍

പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും കിറ്റിന്റെയും കോവിഡിന്റെയും ബലത്തില്‍ അധികാരത്തിലേറിയതോടെ വന്‍തുകയാണ് ഖജനാവില്‍നിന്ന് പൊടിച്ചത്. പൊതുവെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമായതില്‍ ഈ ധൂര്‍ത്തിന് വലിയ പങ്കുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം 2015ല്‍ ഒന്നരലക്ഷം കോടിയായിരുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്‍ക്കാരിന്‍രെ ധനകാര്യ മിസ് മാനേജ്‌മെന്റാണ്. പുതിയ ബജറ്റില്‍ ജനങ്ങളുടെ മേല്‍ 3000കോടിയുടെ അധികഭാരം അടിച്ചേല്‍പിച്ച് നികുതിയും ഫീ ഇനത്തിലും വന്‍വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ കാലത്ത് പിണറായി സര്‍ക്കാര്‍ ചെലവഴിച്ച പൊതുഖജനാവിലെ പണത്തിന്റെ ഏകദേശ കണക്ക് ഇങ്ങനെ:

2022 ഒക്ടോബര്‍- യൂറോപ്യന്‍ സന്ദര്‍ശനം; നോര്‍വേ, ബ്രിട്ടന്‍, ഫിന്‍ലന്റ്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം, മന്ത്രിമാരായ ശിവന്‍കുട്ടി,വീണജോര്‍ജ്, പി.രാജീവ്, ചീഫ് സെക്രട്ടറിവി.പി ജോയ്, സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ വേണുരാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ബില്ല, പൊതുവിദ്യാഭ്യാസ സെ്ക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍.

ചെലവ്- 43.14 ലക്ഷം രൂപ.
ഹോട്ടല്‍ ചെലവ്-18.5 ലക്ഷം
വിമാനയാത്ര- 22.38 ലക്ഷം
വിമാനത്താവള ലോഞ്ചിലെ ഫീസ്-2.21 ലക്ഷം.( ബ്രിട്ടീഷ് സര്‍ക്കാരിന് )

2022 നവംബര്‍ – മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയകാറുകള്‍- ഇന്നോവ ക്രിസ്റ്റ -1.30 കോടി

2022 ഡിസംബര്‍- ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.ജയരാജന് പുതിയ ഇന്നോവ കാര്‍- 32 ലക്ഷം ( 35 ലക്ഷം വരെ അനുവദിക്കാനായിരുന്നു ഉത്തരവ്)

2022 ജൂണ്‍- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍- 42.90 ലക്ഷം രൂപ. ( മൃഗസംരക്ഷണ വകുപ്പിന്‍േതല്ലെന്ന് മന്ത്രി ചിഞ്ചുറാണി) പശുക്കള്‍ക്ക് മ്യൂസിക് സിസ്റ്റം വേണ്ടെന്ന് വെച്ചു.

2019 – ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ എം.പി സമ്പത്തിനെ ഡല്‍ഹിയില്‍ കേരളത്തിന്‍രെ പ്രത്യേകപ്രതിനിധിയാക്കി നിയമനം- വീട്, കാര്‍,ജീവനക്കാര്, 90,000 രൂപ മാസശമ്പളം, കാബിനറ്റ് റാങ്ക്.

മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ പദവി-
മന്ത്രിയായിരിക്കെ എം.വി ഗോവിന്ദന്റെ സമൂഹമാധ്യമ ഇടപെടല്‍- 1.75 ലക്ഷം

2022 മാര്‍ച്ച്- രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോം-35.16 കോടി

ആശ്രിതനിയമനത്തിന് സൂപ്പര്‍ ന്യൂമററി തസ്തികകള്‍- 1500 കോടി

2022 ഡിസംബര്‍ വരെ പരസ്യ ഇനത്തില്‍- 153.50 കോടി

2022 ജൂണ്‍- മുഖ്യമന്ത്രിക്ക് കിയയും അകമ്പടിക്കായി മൂന്ന് ഇന്നോവയും -88.69,841 ലക്ഷം രൂപ.

2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ഓരോ മലയാളിയുടെയും പൊതുകടബാധ്യത -55,78000രൂപ. ഇപ്പോള്‍ 1 ലക്ഷം രൂപ.

2022 ഡിസംബര്‍- 2016 മുതല്‍ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍- 32 ലക്ഷം.

2020 ഏപ്രില്‍- മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍- പ്രതിമാസവാടക- 1.44കോടി. ജി.എസ്.ടി അടക്കം 1.50 കോടി. പൈലറ്റ്, ജീവനക്കാരുടെ ആവുകൂല്യം- മൊത്തം .2.2 കോടി. 3 വര്‍ഷത്തേക്കാണ് കരാര്‍. അധികമണിക്കൂറൊന്നിന് 90,000 രൂപ അധികം. കാര്യമായ ഉപയോഗമില്ല.

2021 ഡിസംബര്‍- മന്ത്രി സജിചെറിയാന്റെ ഓഫീസിലെ ശുചിമുറി നന്നാക്കാന്‍- 4 ലക്ഷം രൂപ.

ചീഫ് വിപ്പിന്റെ ഓഫീസിലെ സ്റ്റാഫ് -25 പേര്‍. 18 പേരെ അധികം നിയമിച്ചു.
23,000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളം, പെന്‍ഷന്‍ വകയില്‍ ലക്ഷങ്ങള്‍..

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍- ചിന്തജെറോം- 8.5 ലക്ഷം രൂപ ശമ്പളകുടിശിക. 2017 ജനുവരി 6 മുതല്‍ 2018 ജൂണ്‍ 26 വരെ. 50,000 ആയിരുന്ന ശമ്പളം ഒരു ലക്ഷം ആക്കി. 2022 ഓഗസ്റ്റ് 20ന് ഇത് ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്തെഴുതിയെങ്കിലും ഇല്ലെന്ന് നുണ പറഞ്ഞു. 2018ലാണ് യുവജന കമ്മീഷന്റെ ചട്ടങ്ങള്‍ നിലവില്‍ വരുന്നതുതന്നെ.
മുഖ്യമന്ത്രി പിണറായിയുടെ ഉപദേഷ്ടാക്കളുടെനിയമനം- 15 കോടി.

കോവിഡ് പ്രതിരോധ കിറ്റ് വാങ്ങിയതില്‍ മുന്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ ലക്ഷങ്ങളുടെ അഴിമതി. ഈ ഇനത്തില്‍ ഹിമാചല്‍ പ്രദേശില്‍ മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജയിലിലാണ്.

വിവിധ ജുഡീഷ്യല്‍ കമ്മീഷനുകള്‍ വകയില്‍ കോടികളുടെ ചെലവ് വേറെ…

 

 

 

 

 

 

 

 

crime

എണ്‍പതുകാരന്‍ ഭാര്യയെ വെട്ടിക്കൊന്നു

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം

Published

on

വടക്കാഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കല്‍ കടവ് സായ്കുളമ്പ് കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് (75) മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് നാരായണന്‍ (80) പൊലീസില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊടുവാളും ടാപ്പിങ് കത്തിയും ഉപയോഗിച്ച് വൃദ്ധയുടെ കഴുത്തിലും മുഖത്തും വെട്ടുകയും കുത്തുകയായിരുന്നു എന്നാണ് വിവരം.

Continue Reading

kerala

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്

Published

on

സ്‌കൂൾ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകർന്ന് നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികൾക്ക് റോഡ് സുരക്ഷാ സന്ദേശം പകർന്ന് നൽകുന്നത്.

തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉൾക്കൊള്ളിച്ച പോസ്റ്ററുകൾ വിവിധ ക്ലബുകൾക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങൾ, ക്ലബ് പരിസരങ്ങൾ, പ്രധാന ടൗണുകൾ എന്നിവിടങ്ങളിൽ ഇവ പ്രദർശിപ്പിച്ച് കുട്ടികളിലും പൊതുജനങ്ങളിലും സുരക്ഷാ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർക്ക് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ റോഡ് സുരക്ഷാപ്രദർശന പോസ്റ്റർ കൈമാറി നിർവഹിച്ചു. കക്കാട് ടി.എഫ്.സി ക്ലബ്, കൊളപ്പുറം നവ കേരള ക്ലബ്, അരിപ്പാറ കളിക്കളം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, ചെനക്കൽ, തെന്നല റിയൽ യൂത്ത് സെന്റർ തുടങ്ങി താലൂക്കിലെ വിവിധ ഭാഗത്തെ ക്ലബുകൾക്ക് ആദ്യഘട്ടത്തിൽ പോസ്റ്റർ കൈമാറി. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, മങ്ങാട്ട് ഷൗക്കത്തലി, പോക്കാട്ട് അബ്ദുറഹ്‌മാൻ, ഒ സി ബഷീർ അഹമ്മദ്, പി കെ സൽമാൻ തെന്നല, യാക്കൂബ് അരിപ്പാറ, അഫ്‌സൽ, മുഹമ്മദ് അലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.

Continue Reading

kerala

പുസ്തക വിതരണം നടത്തി

Published

on

കൊണ്ടോട്ടി മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതൽ 15 വരെ നിയമസഭാ അങ്കണത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ എക്‌സിബിഷൻ സ്റ്റാളിൽ നിന്നും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് സർക്കാർ വിദ്യാലയങ്ങൾക്ക് നൽകിയത്.

മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നടന്ന ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ പുസ്തകങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹ്‌മാൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റംല കൊടവണ്ടി, വാർഡ് മെബർ ഫൗസിയ, അക്ഷരശ്രീ വിദ്യാഭ്യാസ കോർഡിനേറ്റർ ഡോ.വിനയകുമാർ, പി.വി ആസാദ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

Trending