Health
പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബര്‍ 12ന്
തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുക.
44,766 വോളണ്ടിയര്‍മാര്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ രക്ഷാകര്‍ത്താക്കളും 5 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഒക്ടോബര്‍ 12-ന് ബൂത്തുകളില്‍ തുളളിമരുന്ന് നല്‍കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് ഒക്ടോബര്‍ 13, 14 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍, റോട്ടറി ഇന്റര്‍നാഷണല്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Health
വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു
ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.
ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.
നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.
Health
‘അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം’ വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.
വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.
കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.
‘രോഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.’ ഡോക്ടർ കൂട്ടിച്ചേർത്തു.
Health
‘വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ല’; ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്
മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്. ശാസ്ത്രീയമായ എല്ലാ ചികിത്സയും വേണുവിന് നല്‍കിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
ഇഞ്ചക്ഷന്‍ ചെയ്തതിന് പിന്നാലെ ആന്‍ജിയോഗ്രാമോ, ആന്‍ജിയോപ്ലാസ്റ്റിയോ ചെയ്യാന്‍ കഴിയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് കൈമാറെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇടപ്പള്ളി കോട്ട സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു വേണു. ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആന്‍ജിയോഗ്രാം ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് മറുപടി നല്‍കിയതായി വേണുവിന്റെ ഭാര്യ പറയുന്നു. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.
എന്നാല്‍ വേണുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നിഷേധിച്ചു. എല്ലാ ചികിത്സയും രോഗിക്ക് കൃത്യമായി നല്‍കിയെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു. ഒന്നാം തീയതി എത്തിയ രോഗിയ്ക്ക് കൃത്യമായ പരിശോധനയും ചികിത്സയും നല്‍കിയെന്നും മൂന്നാം തീയതി കാര്‍ഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചെന്നും ആവശ്യമായ ഇഞ്ചക്ഷന്‍ നല്‍കിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
Film3 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
-
kerala3 days agoസ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

