Connect with us

kerala

പ്രിയങ്ക ഗാന്ധിയെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുന്നു: മുസ്‌ലിംലീഗ്

ഇന്ത്യ മുന്നണിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുന്ന തീരുമാനമാണിത്

Published

on

പ്രിയങ്ക ഗാന്ധിയെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി നിശ്ചയിച്ച എ.ഐ.സി.സി നടപടിയെ മുസ്‌ലിംലീഗ് സ്വാഗതം ചെയ്തു. റായ്ബറേലി നിലനിർത്തി രാഹുൽ വയനാട് ഒഴിയുന്ന സാഹചര്യമുണ്ടായാൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് പാർട്ടി അഭിപ്രായപ്പെട്ടിരുന്നതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഇന്ത്യ മുന്നണിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുന്ന തീരുമാനമാണിത്. മതേതരത്വത്തിന്റെ ഭാവി ഉറപ്പാക്കാനും ഇന്ത്യ മുന്നണിക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ തീരുമാനം ഉപകരിക്കും. പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹമാണ് എ.ഐ.സി.സി നടപ്പാക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൻ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കും. ഇന്ത്യ മുന്നണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കലാണ് ഇപ്പോഴത്തെ ആവശ്യമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Health

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരന്‍ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന 14കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

 

Continue Reading

india

ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക്

ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

Published

on

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. അച്ചുത് ശങ്കർ, ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading

kerala

കേരളത്തിൽ പ്രതിഭാശാലികളെ വളർത്തിയത് ചന്ദ്രിക: ഷാഫി പറമ്പിൽ എം.പി

ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ കൊയിലാണ്ടി മണ്ഡല തല ഉൽഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു

Published

on

കൊയിലാണ്ടി:കേരളത്തിൽ നിരവധി പ്രതിഭാശാലികളായ എഴുത്തുകാരെയും സാഹിത്യകാരൻമാരെയും വളർത്തുന്നതിൽ നിർണ്ണായക പങ്ക്വഹിച്ചത് ചന്ദ്രികയാണെന്നും കൃത്യമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

ചന്ദ്രിക ഡ്രൈവ് സ്പെഷ്യൽ ക്യാമ്പയിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഇൻചാർജ്ജ് ടി അഷ്റഫ്,ട്രഷറർ മoത്തിൽ അബ്ദുറഹ്മാൻ,മണ്ഡലം സിക്രട്ടറി പി.വി അഹമ്മദ് ചന്ദ്രിക കോഡിനേറ്റർ പി.കെ മുഹമ്മദലി ,കെ.കെ റിയാസ്,സിഫാദ് ഇല്ലത്ത് എന്നിവർ സംബന്ധിച്ചു

Continue Reading

Trending