Connect with us

kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും സജീവമാകാൻ സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ‌ പ്രവചിക്കുന്നത്.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 40 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും കർണാടക തീരത്ത് നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; 400 രൂപയുടെ ഇടിവ്

കഴിഞ്ഞ ദിവസം സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവാണുണ്ടായത്. 89,480 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നിരുന്നു. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുകയാണ്.

സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഔണ്‍സിന് 3,989.91 ഡോളറായാണ് വില വര്‍ധിച്ചത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ കാര്യമായ മാറ്റമില്ല. ഡോളര്‍ ഇന്‍ഡക്‌സില്‍ 0.5 ശതമാനത്തിന്റെ ഇടിവുണ്ടായി. നാല് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവുണ്ടായത്. ഇതുമൂലം വിദേശവിപണികളില്‍ സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി.

സ്വര്‍ണവില വ്യാഴാഴ്ച രണ്ടാമതും കൂടിയിരുന്നു. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വര്‍ധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി.

വ്യാഴാഴ്ച രാവിലേയും ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. 11,175 രൂപയായിരുന്നു ഗ്രാം വില. പവന് 320 രൂപയും കൂടി 89,400 രൂപയുമായിരുന്നു.

Continue Reading

Health

‘വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ല’; ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്

മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

Published

on

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്. ശാസ്ത്രീയമായ എല്ലാ ചികിത്സയും വേണുവിന് നല്‍കിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

ഇഞ്ചക്ഷന്‍ ചെയ്തതിന് പിന്നാലെ ആന്‍ജിയോഗ്രാമോ, ആന്‍ജിയോപ്ലാസ്റ്റിയോ ചെയ്യാന്‍ കഴിയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് കൈമാറെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇടപ്പള്ളി കോട്ട സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു വേണു. ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആന്‍ജിയോഗ്രാം ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് മറുപടി നല്‍കിയതായി വേണുവിന്റെ ഭാര്യ പറയുന്നു. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

എന്നാല്‍ വേണുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നിഷേധിച്ചു. എല്ലാ ചികിത്സയും രോഗിക്ക് കൃത്യമായി നല്‍കിയെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു. ഒന്നാം തീയതി എത്തിയ രോഗിയ്ക്ക് കൃത്യമായ പരിശോധനയും ചികിത്സയും നല്‍കിയെന്നും മൂന്നാം തീയതി കാര്‍ഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചെന്നും ആവശ്യമായ ഇഞ്ചക്ഷന്‍ നല്‍കിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.

Continue Reading

EDUCATION

കീം: ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം

Published

on

തിരുവനന്തപുരം: ആയൂര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്മെന്റ് നടത്തുന്നു. നവംബര്‍ 10ന് ഉച്ചക്ക് 12.30 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ല്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.

Continue Reading

Trending