Connect with us

kerala

പാലക്കാട് കല്ലടിക്കോടില്‍ യുവാക്കളുടെ വെടിവെപ്പ് മരണം: സംഭവത്തില്‍ ദുരൂഹത

മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Published

on

പാലക്കാട്: കല്ലടിക്കോടില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ശക്തമാകുന്നു. മൂന്നേക്കര്‍ മരുതംകാട് സ്വദേശി ബിനു (45)യും കല്ലടിക്കോട് സ്വദേശി നിതിനുമാണ് മരിച്ചത്.

ഇന്ന് വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപമുള്ള റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിനരികില്‍ നാടന്‍ തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇരുവരും തമ്മില്‍ പരിചയക്കാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിതിനെ വെടിവെച്ച ശേഷം ബിനു ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അറിയിച്ചു.

മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചുവെന്ന് മകന്‍ പറഞ്ഞതായി നിതിന്റെ അമ്മ ഷൈല പറഞ്ഞു. ”എന്താണ് പറഞ്ഞതെന്ന് നിതിന്‍ പറഞ്ഞില്ല. ഇന്ന് ഒരു അഭിമുഖത്തിന് പോകാനിരിക്കുകയായിരുന്നു.

വൈകീട്ട് മകന്റെ മരണവാര്‍ത്തയാണ് കേട്ടത്,” എന്നും ഷൈല പൊലീസിനോട് പറഞ്ഞു.

ഇരുവരും കൂലിപ്പണിക്കാരായിരുന്നു. തമ്മില്‍ തര്‍ക്കം ഉണ്ടായതായി പ്രദേശവാസികള്‍ക്ക് അറിവില്ലെന്നും അവര്‍ പറഞ്ഞു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍

ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

Published

on

വടകര: ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ബൊലേനോ കാറില്‍ ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ നിസാര്‍ പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വടകര പൊലീസിന് കൈമാറി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രദേശത്ത് ഇത്രയും വലിയ അളവില്‍ എം.ഡി.എം.എ പിടികൂടുന്നത് ഇതാദ്യമായാണ്. ബംഗളൂരുവില്‍ നിന്നും മൊത്തത്തില്‍ 260 ഗ്രാം എം.ഡി.എം.എ കടത്തിയതായും അതില്‍ 100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്ന ഓഡിയോ സന്ദേശം പ്രതിയുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ മറ്റ് സഹായികളുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading

kerala

മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്.

Published

on

മലപ്പുറം: കോട്ടയ്ക്കലില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫ്ളക്സ് സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണം തീ വേഗത്തില്‍ പടരാന്‍ കാരണമായി. സമീപത്തെ ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു.

ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും അധിക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥാപനത്തിന്റെ മുകളില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കുകളുണ്ടായതായി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ അറിയിച്ചു.

പ്ലാസ്റ്റിക് ഉത്പന്നങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന സ്ഥാപനമായതിനാല്‍ തീ അണയ്ക്കല്‍ ശ്രമം ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സമീപ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Continue Reading

kerala

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

Continue Reading

Trending