Film
അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ‘ആനന്ദ് ശ്രീബാല’; വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രം

അഭിനയ മോഹവുമായ് വെള്ളിത്തിരയിലേക്ക് വന്നവർ ഒരുപാടുണ്ടെങ്കിലും സംവിധായകനാവണം എന്ന ആഗ്രഹത്തോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചവർ കുറവായിരിക്കും. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന പേരുകളിലൊന്നാണ് വിഷ്ണു വിനയ്, സംവിധായകൻ വിനയന്റെ മകൻ. പറയത്തക്ക സിനിമ പശ്ചാത്തലം ഉണ്ടെങ്കിലും തന്റെതായ രീതിയിൽ പ്രേക്ഷക വിസ്മയിപ്പിക്കാനും സിനിമയിൽ വ്യക്തിമുദ്ര പതിപ്പിക്കാനും ശ്രമിക്കുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രമാണ് നവംബർ 15ന് പ്രദർശനം ആരംഭിക്കുന്ന ‘ആനന്ദ് ശ്രീബാല’. യഥാർത്ഥ സംഭവത്തെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ ഗംഭീര വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ സ്വപ്നം സിനിമയായിരുന്നു. പഠനം പൂർത്തിയാക്കിയ ഉടൻ അച്ഛന്റെ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചു തുടങ്ങി. സിനിമ നിർമ്മാണത്തിലും വിതരണത്തിലും കൈവെച്ച ശേഷം അച്ഛൻ സംവിധാനം ചെയ്ത ‘ആകാശഗംഗ 2, ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നീ സിനിമകളിൽ പ്രമുഖ കഥാപാത്രമായി എത്തി. അഭിയത്തേക്കാൾ അഭിനിവേശം സംവിധാനത്തോടായതുകൊണ്ട് ‘ആനന്ദ് ശ്രീബാല’ക്ക് കൈകൊടുത്തു. നിർമ്മാതാവ് ആൻറോ ജോസഫ് വഴിയാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയിലേക്ക് വിഷ്ണു എത്തിപ്പെടുന്നത്. വ്യത്യസ്തമായ കഥകൾ കേട്ടെങ്കിലും വിഷ്ണുവിന്റെ മനസ്സുടക്കിയത് ‘ആനന്ദ് ശ്രീബാല’യിലാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥനാവണം എന്ന അതിയായ അഗ്രഹത്തിൽ നടക്കുന്ന ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാല. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും ചാനൽ റിപ്പോർട്ടറായ് അപർണ്ണദാസും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ് പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന് ബാബു നിര്മിച്ച് മുകേഷ് കുമാര് സിങ് സംവിധാനം ചെയ്ത പാന് ഇന്ത്യന് ചിത്രത്തിന് മുകേഷ് കുമാര് സിങ്, വിഷ്ണു മഞ്ചു, മോഹന് ബാബു എന്നിവര് ചേര്ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്മാതാവുമായ മുകേഷ് കുമാര് സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന് ഷെല്ഡന് ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന് കൊറിയോഗ്രാഫര്. സംഗീതം സ്റ്റീഫന് ദേവസി, എഡിറ്റര് ആന്റണി ഗോണ്സാല്വസ്.
-
india3 days ago
കരിപ്പൂരില് നിന്ന് ദോഹയിലേക്ക് പറന്നുയര്ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്ക്കാര്
-
india2 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്
-
kerala3 days ago
അമീനയുടെ മരണം; അമാന ആശുപത്രി മുന്‍ ജനറല് മാനേജര് അറസ്റ്റില്‍
-
kerala3 days ago
വിപഞ്ചികയുടെ മരണം; ഇന്ക്വസ്റ്റ് നടപടി പൂര്ത്തിയായി
-
india3 days ago
കള്ളക്കേസില് പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി