india

ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഒന്‍പത് മരണം

By webdesk18

November 01, 2025

ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഒന്‍പത് പേര്‍ മരിച്ചു. ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഏകാദശിയോടനുബന്ധിച്ചാണ് ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

സംഭവത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്, മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്തത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മരണം ഹൃദയഭേദകം എന്നാണ് പ്രതികരണം. സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാന കൃഷി മന്ത്രി കെ. അച്ചന്‍നായിഡു ക്ഷേത്രത്തിലെത്തി.