Connect with us

india

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായം മുതലേ നല്‍കണം; സുപ്രീം കോടതി

ഉത്തര്‍പ്രദേശിലെ ഒരു കേസില്‍ പ്രായപൂര്‍ണ്ണമല്ലാത്ത ആണ്‍കുട്ടിയെ സംബന്ധിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം പ്രസ്താവിച്ചത്.

Published

on

ന്യൂഡല്‍ഹി സുപ്രീം കോടതി കുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായം മുതലേ നല്‍കണമെന്നും, അത് 9 മുതല്‍ 12 വരെ ക്ലാസ്സുകളിലായി മാത്രം ചുരുക്കരുതെന്നും പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കേസില്‍ പ്രായപൂര്‍ണ്ണമല്ലാത്ത ആണ്‍കുട്ടിയെ സംബന്ധിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം പ്രസ്താവിച്ചത്.

ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്ന് കോടതി സത്യവാങ്മൂലം തേടിയിരുന്നു.

സര്‍ക്കാര്‍ മറുപടി പ്രകാരം 9-12 ക്ലാസ്സുകള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണ്, എന്നാല്‍ കോടിയുടെ നിരീക്ഷണത്തില്‍ ചെറുപ്രായത്തിലെ കുട്ടികള്‍ക്കും ഇത് നല്‍കേണ്ടതായും പ്രഖ്യാപിച്ചു.

india

ഡല്‍ഹി സ്‌ഫോടനത്തിലെ i20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്ന് സൂചന

Published

on

രാജ്യതലസ്ഥാനത്തുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള i20 കാറാണ് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.55-നായിരുന്നു സംഭവം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1-ന് സമീപമാണ് ഹ്യൂണ്ടായ് i20 കാര്‍ പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കശ്മീരില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്‌ഫോടനത്തിനായി ഉപയോഗിച്ച i20 കാര്‍ പല ഉടമകളിലായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വാഹനം ഔദ്യോഗിക ട്രാന്‍സ്ഫര്‍ രേഖകളില്ലാതെ നാല് തവണ കൈമാറ്റം ചെയ്യപ്പെട്ടതായും പോലീസ് കണ്ടെത്തി.
സ്ഫോടന ദിവസം ഉച്ചയോടെ, വടക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ നിരവധി പ്രദേശങ്ങളിലൂടെ കാര്‍ സംശയാസ്പദമായി സഞ്ചരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കാറിനായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
2014 മാര്‍ച്ച് 18-ന് സല്‍മാന്‍ എന്നയാളാണ് ഐ20 കാര്‍ ആദ്യം വാങ്ങിയതെന്ന് പോലീസ് പറയുന്നു. പിന്നീട് തുടര്‍ച്ചയായി യഥാക്രമം ദേവേന്ദ്ര, സോനു, താരിഖ് എന്നിവര്‍ക്ക് വാഹനം കൈമാറി. പലതവണ കൈമറിഞ്ഞ് ഏറ്റവും ഒടുവില്‍ വാഹനം താരിഖിന്റെ കൈവശമെത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റങ്ങളൊന്നും സര്‍ക്കാര്‍ രേഖകളില്‍ ഔദ്യോഗികമായി അപ്‌ഡേറ്റ് ചെയതിട്ടില്ല.
ഹരിയാനയിലെ ഫരീദബാദ് ആസ്ഥാനമായുള്ള ഒരു കാര്‍ ഡീലര്‍ ഒരു വില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഇത് ഇടപാടുകളുടെ നിയമസാധുതയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
സെപ്റ്റംബര്‍ 20-ന് ഹരിയാനയിലെ ഫരീദാബാദിലും HR26CE7674 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാര്‍ കണ്ടെത്തിയിരുന്നു. തെറ്റായി വാഹനം പാര്‍ക്ക് ചെയ്തതിന് ഈ വാഹനത്തിന് പിഴ ചുമത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.
സ്‌ഫോടനം നടന്ന ദിവസം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാഹനം ഡല്‍ഹിയില്‍ ആദ്യം കണ്ടത്. പിന്നീട് വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗേറ്റ്, ദര്യഗേഞ്ച്, സുനേരി മസ്ജിദ്, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും കാര്‍ സഞ്ചരിക്കുന്നത് പതിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും കാര്‍ സംശാസ്പദമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് യൂണിറ്റുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ലഭിച്ചിരുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് ആയിട്ടുള്ള പ്രദേശങ്ങളിലും പരിസരത്തും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളും അനുസരിച്ച് കോട് വാലി പോലീസ് സ്‌ഫോടനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഎപിഎ സെക്ഷന്‍ 16,18, സ്‌ഫോടകവസ്തു നിയമത്തിലെ 3,4 വകുപ്പ്, ബിഎന്‍എസ് സെക്ഷന്‍ 103 (1), 109(1), 61 (2) വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ഗൂഢാലോചന, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, പൊതുസുരക്ഷയെ അപകടപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്‍.
Continue Reading

india

മാംസാഹാരം കഴിച്ചെന്ന് ആരോപണം; തിരുമല തിരുപ്പതി ദേവസ്ഥാനം ജീവനക്കാരെ പുറത്താക്കി

അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു.

Published

on

തിരുപ്പതി: അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു. രാമസ്വാമി,സരസമ്മ എന്ന രണ്ടു ജീവനക്കാരെയാണ് പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിടിഡി തിരുമല രണ്ട് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്‌മെന്റെസ് ആക്ട് സെക്ഷന്‍ 114 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഔദോഗിക സൂക്ഷിപ്പുകാരായ ടിടിഡി പത്രക്കുറിപ്പിലൂടെ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

Continue Reading

india

പാക് വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’; ഡൽഹി സ്ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രത

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നീക്കം.

സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുന്നതിനാല്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സായുധ സേനകള്‍ അതീവ ജാഗ്രതയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തിനും തയ്യാറെടുക്കാനും പാകിസ്ഥാന്‍ സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക ശാഖകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാനും പ്രധാനപ്പെട്ട താവളങ്ങളില്‍ ജെറ്റുകള്‍ പറന്നുയരാന്‍ വിധം തയാറാക്കി നിര്‍ത്താനും പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് കരുതല്‍ നടപടികളെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കും വിധം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണ്. പുതിയ സാഹചര്യത്തില്‍ നവംബര്‍ 11 മുതല്‍ നവംബര്‍ 12 വരെ വ്യോമസേനയ്ക്ക് നോട്ടീസ് ടു എയര്‍മെന്‍ (നോട്ടാം) പുറത്തിറക്കിയിട്ടുണ്ട്.

Continue Reading

Trending