Connect with us

india

വഖഫ് ബിൽ: ജെ.പി.സിക്ക് 1.25 കോടി മെയിലുകൾ വന്നത് അന്വേഷിക്കണമെന്ന് ബി.ജെ.പി

ജെ.പി.സി ചെയർമാനും ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി എം.പിയുമായ ജഗദാംബികാ പാലിന് അയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

Published

on

വഖഫ് ബിൽ സംബന്ധിച്ച് 1.25 കോടി പേർ സംയുക്ത പാർലമെന്ററി സമിതിയെ അഭിപ്രായങ്ങൾ അറിയിച്ചതിനെക്കുറിച്ച് കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവും ഝാർഖണ്ഡിൽനിന്നുള്ള ലോക്സഭാംഗവുമായ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ജെ.പി.സി ചെയർമാനും ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി എം.പിയുമായ ജഗദാംബികാ പാലിന് അയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

വഖഫ് ബില്ലിനെ എതിർക്കുന്ന മുസ്‍ലിം സംഘടനകളുടെയും അനുകൂലിക്കുന്ന സംഘ് പരിവാറിന്റെയും ആഹ്വാനത്തെതുടർന്ന് ആളുകൾ മത്സരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ജെ.പി.സിക്ക് ഇ മെയിൽ അയ​ച്ചതോടെയാണ് അഭിപ്രായങ്ങൾ കോടി കടന്നത്.

എന്നാൽ, ഈ മെയിലുകൾ വന്ന ഉറവിടങ്ങൾ അന്വേഷിക്കണമെന്നും സാകിർ നായികിന്റെയും ഐ.എസ്.​ഐ, ചൈന തുടങ്ങിയ വി​ദേശശക്തികളുടെയും പങ്ക് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.

india

വയനാട് ജനതയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളത് ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Published

on

വയനാട് ജനതയും, കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.വയനാടിനെ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനത്തോടെയാണ് രാഹുല്‍ ഗാന്ധി കണ്ടത്.എം പി യുടെ പ്രാദേശിക വികസന ഫണ്ടിലെ 1 2 3 % ശതമാനവും അദ്ദേഹം ഇവിടെ ചെലവഴിച്ചു.

പാര്‍ലിമെന്റിന്റെ ഇരുസഭകളിലും വയനാടിന് വേണ്ടി കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തി ‘.പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയായ വാക്കുകളായി അവശേഷിച്ചു.വെറും തുച്ഛമായ തുക മാത്രമാണ് ദുരിതബാധിതര്‍ക്ക് ധനസഹായമായി നല്‍കിയത്.മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വാരികോരി കൊടുത്തു.’ കേന്ദ്ര സര്‍ക്കാര്‍ ധനസഹായ വിതരണത്തില്‍ വിവേചനം കാണിച്ചു.മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനാണ് ശ്രമം.വിഭജനത്തിന്റെ രാഷ്ട്രിയം ബി ജെ പി കേരളത്തിലും ആരംഭിച്ചിട്ടുണ്ട്.രാജ്യത്തെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാവിനെയാണ് വേണ്ടത്.

നരേന്ദ്ര മോദി എപ്പോഴും പൊള്ളയായ വാഗ്ദാനം നല്‍കുന്നു. വ്യാജ വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത് .രണ്ട് കോടി ജോലി രാജ്യത്തെ ചെറുപ്പകാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞു. അത് നല്‍കിട്ടുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു.

വിദേശത്ത് നിന്ന് കള്ള പണം കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കുമെന്ന് പറഞ്ഞു അത് നല്‍കിട്ടുണ്ടൊ
രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു. അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചു.ജനങ്ങള്‍ക് ഇടയില്‍ വിദ്വേഷം വളര്‍ത്തി ‘നരേന്ദ്ര മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമം വര്‍ധിച്ചു. മോദി പറയുന്നത് എല്ലാവരുടെയും കൂടെ എല്ലാവര്‍ക്കും വികസനം എന്നാണ്. എന്നാല്‍ ആര്‍ എസ് എസിന് ഒപ്പം മാത്രമാണ് മോദി സര്‍ക്കാര്‍.

മോദി സര്‍ക്കാര്‍ അവരുടെ സുഹൃത്തുക്കളായ ചില മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.രാജ്യത്തിന്റെ സമ്പത്ത് 10% വരുന്ന സമ്പന്നരുടെ കൈയില്‍. ഇതാണ് മോദിയുടെ രീതി. ഇതാണ് മോദിയുെടെ ഭരണം.രാഹുല്‍ ഗാന്ധിക്ക് നല്‍കിയ വിജയത്തിന് സമാനമായ വിജയം പ്രിയങ്ക ഗാന്ധിക്ക് നല്‍കണം.

രാജ്യത്തെ മുഴുവനുമുള്ള ജനങ്ങളുടെ അവകാശത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി പോരാടി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗ്യാരന്‍ഡി യെ കുറിച്ച് മോദി ജി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വാഗ്ദനം പൊള്ളയാണെന്ന പറയുന്നത്.

കോടികള്‍ ചെലവഴിച്ച് പരസ്യം നല്‍കിയാണ് മോദി ജി കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ക്ക് എതിരെ   പ്രചാരണം നടത്തുന്നത്.നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങളെ കോണ്‍ഗ്രസ് നല്‍കാറുള്ളു.വോട്ട് ചോദിക്കാന്‍ വേണ്ടി മാത്രമല്ല കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത് ജനക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

ഞാനൊരു വ്യവസായ വിരുദ്ധനല്ല, കുത്തക വിരുദ്ധൻ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

Published

on

താൻ ബി.ജെ.പി ആരോപിക്കുന്നതുപോലെ ‘ബിസിനസ് വിരുദ്ധൻ’ അല്ലെന്നും മറിച്ച് ‘കുത്തക വിരുദ്ധനും’ ‘അവർ നിയന്ത്രിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനു’മാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

‘ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയിലെ എതിരാളികൾ എന്നെ ബിസിനസ് വിരുദ്ധനായി ഉയർത്തിക്കാട്ടുന്നു. ഞാൻ ഒരു ബിസിനസ്സ് വിരുദ്ധനല്ല, ഒരു കുത്തക വിരോധിയാണ്. ‘ഒളിഗോപോളികൾ’ സൃഷ്ടിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനാണ്. ഒന്നോ രണ്ടോ അഞ്ചോ ആളുകളുടെ ബിസിനസി​ന്‍റെ ആധിപത്യത്തിന് ഞാനെതിരാണ്’ -എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാഹുൽ വ്യക്തമാക്കി.

‘മാനേജ്‌മെന്‍റ് കൺസൾട്ടന്‍റായാണ് എ​ന്‍റെ കരിയർ ആരംഭിച്ചത്. ഒരു ബിസിനസ് വിജയിക്കാൻ ആവശ്യമായ കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ ഞാനിതാവർത്തിക്കുന്നു. ഞാൻ ബിസിനസ് വിരുദ്ധനല്ല. ഒരു കുത്തക വിരുദ്ധനാണ് -രാഹുൽ പറഞ്ഞു. തൊഴിലവസരങ്ങൾ, വ്യവസായം, പുതുമകൾ, മത്സരങ്ങൾ എന്നിവയെ പിന്തുണക്കുന്നുവെന്നും എല്ലാ ബിസിനസുകൾക്കും സ്വതന്ത്രവും നീതിയുക്തവുമായ ഇടം ലഭിക്കുമ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയെ നിശബ്ദമാക്കിയതെന്നും രാഹുൽ ത​ന്‍റെ ലേഖനത്തിൽ പറഞ്ഞിരുന്നു. മര്യാദയുള്ള മഹാരാജാക്കന്മാരുമായും നവാബുമാരുമായും പങ്കാളികളാകുകയും കൈക്കൂലി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് കമ്പനി ഇന്ത്യയെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുത്തകകളുടെ ഒരു പുതിയ ഇനം അതി​ന്‍റെ സ്ഥാനത്തേക്ക് കടന്നുവന്ന് ഭീമാകാരമായ സമ്പത്ത് ഉണ്ടാക്കുന്നുവെന്നും രാഹുൽ എഴുതുകയുണ്ടായി.

Continue Reading

india

ശ്വാസംമുട്ടി ഡല്‍ഹി; വായുമലിനീകരണ തോത് 400 നോട് അടുത്തു

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്.

Published

on

ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 400 നോട് അടുത്തു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിച്ചാല്‍ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും ആവശ്യം ഉയരുന്നുണ്ട്.

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്. വായു മലിനീകരണതോത് വര്‍ധിച്ച സാഹചര്യത്തില്‍ ശ്വാസതടസം അലര്‍ജി ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങല്‍ നേരിടുന്നുണ്ട്..

വായു മലിനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങളില്‍ നിന്നുമുള്ള പുകയാണെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വായു മലിനീകരണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. 5000 രൂപ മുതല്‍ 30,000 രൂപ വരെയാകും പിഴ.

വായു മലിനീകരണം നിയന്ത്രിക്കന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

 

Continue Reading

Trending