Connect with us

columns

എന്താണ് ശരീഅത്ത്

Published

on

എം.എം. അക്ബര്‍

മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്‍തൃത്വത്തിന് കഴിവ് നല്‍കിയിരിക്കുന്ന മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്‍ പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്‍ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്‍ മാധാനപൂര്‍ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്‍ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ ജീവിതക്രമമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെയാണ് അവരുടെ ജനതക്കുള്ള ശരീഅത്ത് പഠിപ്പിക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യിലൂടെ അവസാനനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ശരീഅത്ത് അവതരിപ്പി ക്കുകയാണ് സ്രഷ്ടാവ്. ശരീഅത്തിന്റെ സ്രോതസ്സുകള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളുമാണ്. ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടിയുള്ളതല്ല ശരീഅത്ത്. മാനവികതയുടെ ഉജ്ജലീകരണമാഗ്രഹിക്കുന്ന ആര്‍ക്കും അനുധാവനം ചെയ്യാവുന്നതാണത്. ആത്മീയവും ഭൗതികവുമായ ചങ്ങല കെട്ടുകളില്‍നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കുകയും സമാധാന സംതൃപ്തമായ ജീവിതം ആസ്വദിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാണി വിധി വിലക്കുകള്‍ ശരിഅത്ത് നിര്‍ദേശിക്കുന്ന സ്വഭാവ ഗുണങ്ങള്‍ പാലിക്കുകയും ദുര്‍ഗുണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാ വന്നു. സത്യം പറയണം, നീതിപാലിക്കണം, കരാറുകള്‍ നിറവേറ്റണം, ദാനധര്‍മങ്ങള്‍ ചെ യ്യണം, ക്ഷമിക്കണം, മുതിര്‍ന്നവരെ ബഹുമാനിക്കണം, ഇളയവരോട് കാരുണ്യം കാണിക്കണം. മാന്യതയോടെ പെരുമാറണം, വിട്ടുവീഴ്ച ചെയ്യണം, സത്യസന്ധമായി തൊഴിലെടുക്കണം, അനാഥകളെ സംരക്ഷിക്കണം, അഗതികളെ പുനരധിവസിപ്പിക്കണം. മാന്യമായ വസ്ത്രം ധരിക്കണം, വിധവകള്‍ക്ക് തുണയാകണം, മാതാപിതാക്കളെ അനു സരിക്കണം, മക്കള്‍ക്ക് നന്മ ചെയ്യണം, ഇണകളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, അമുസ്ലിംകളോട് സൗഹാര്‍ദത്തോടെ പെരുമാറണം, തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കണം, അയല്‍വാസിയെ പരിഗണിക്കണം, പുഞ്ചിരികൊണ്ട് അഭിമുഖീകരിക്കണം തുടങ്ങിയ ശരിഅത്തിലെ നിയമങ്ങള നുസരിക്കുന്നവരുടെ ജീവിതം എത്രത്തോളം സമാധാനപൂര്‍ണമായിരിക്കും.

മദ്യപിക്കരുത്, വ്യഭിചരിക്കരുത്, ചൂതാട്ടത്തിലേര്‍പ്പെടരുത്, പലിശ വാങ്ങുകയോ കൊടുക്കുകയോ അരുത്, കള്ള സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, അനര്‍ഹമായത് സമ്പാദിക്കരുത്, പൂഴ്ത്തിവെക്കരുത്, ഊഹക്കച്ചവടം പാടില്ല, തൊഴിലാളികളെ ദ്രോഹിക്കരുത്, മുതലാളിയെ വഞ്ചിക്കരുത്, അഹങ്കരിക്കരുത്, അസൂയ പാടില്ല. അത്യാഗ്രഹമുണ്ടാവരുത്, പിശുക്കുണ്ടാവരുത്, അമിതവ്യായം അരുത്, അശ്ലീലം പറയരുത്, പരദൂഷണം പാടില്ല, കാപട്യം ഉണ്ടാവരുത്, കള്ളം പറയ രുത്, പരിഹസിക്കരുത്, കുത്തുവാക്കുകള്‍ പറയരുത്, വിദ്വേഷം പാടില്ല, ഏഷണിക്കാരനാകരുത്, വിശ്വാസവഞ്ചനയുണ്ടാകരുത്.
കൊടുത്തദാനം എടുത്ത്പറയരുത്, സമ്പാദിക്കാന്‍ വേണ്ടി യാചിക്കരുത്, അന്യായമായി ആരെയും വധിക്കരുത്, പതിവ്രതകളുടെ മേല്‍ ആരോപണങ്ങളുന്നയിക്കരുത്, മാതാ പിതാക്കളോട് കയര്‍ക്കരുത്, ഭര്‍ത്താക്കന്മാരെ ധിക്കരിക്കരുത്, ഭാര്യമാരെ ദ്രോഹിക്കരുത്, മക്കളെ ശപിക്കരുത് തുടങ്ങിയ ശരീഅത്തിലെ വിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുന്നവരോടൊപ്പമുള്ളവരുടെ ജീവിതം എത്രത്തോളം സംതൃപ്തമായിരിക്കും.

ശരീഅത്തിലെ കുടുംബ നിയമങ്ങളുടെ യും സാമ്പത്തിക നിയമങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയുമെല്ലാം സ്ഥിതി ഇതുതന്നെയാണ്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വാഭാവികോല്‍പന്നമായ സാമ്പത്തിക പ്രതിസന്ധി കള്‍ കടന്നുവരുമ്പോഴെല്ലാം അതിനുള്ള ശാശ്വത പരിഹാരം ലോകം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി സ്വീകരിക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ പ്രസ്താവിക്കാറുണ്ട്. ശരീഅത്തിലെ നിയമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം സമാധാനവും സം തൃപ്തിയും നല്‍കുന്നവയാണ് പ്രസ്തുത നിയമങ്ങളെന്ന് അവയനുസരിച്ച് ജീവിക്കുന്നവര്‍ക്കറിയാം. അവയനുസരിക്കാന്‍ സന്നദ്ധതയില്ലാത്തവര്‍, ദൈവധിക്കാരത്തിന്റെ കെടുതി അനുഭവിക്കുമ്പോഴാണ് അവയുടെ പ്രസക്തി മനസ്സിലാക്കുക.

മതസ്വാതന്ത്ര്വം തന്നെയാണ് പ്രശ്‌നം

താന്‍ പൂജിക്കുന്ന ദൈവത്തെ ആരാധിക്കാനും ജനനസമയത്തും വിവാഹസമയ ത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്‍ മത സ്വാതന്ത്യമായെന്ന കാഴ്ചപ്പാട് സ്വീകരി ക്കാന്‍ മുസ്ലിമിന് കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്‍ പാലിക്കുകയെന്നാണ് ഇസ്ലാം എന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത്. ഏതാനും വിശ്വാ സങ്ങള്‍ ഉള്‍ക്കൊള്ളുകയും കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുക മാത്രമാണ് മാത്രമെന്ന വീക്ഷണത്തോട് ഇസ്ലാം പൊരുത്തപ്പെടുന്നില്ല. മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും സാമ്പത്തികമായ ക്രയവിക്രയങ്ങളും കു ടുംബാംഗങ്ങളുടെ പാരസ്പര്യവും സാമൂഹി കജീവിതത്തില്‍ അനുസരിക്കേണ്ട വിധിവി ലക്കുകളുമെല്ലാം ദൈവിക നിയമങ്ങള്‍ പ്ര കാരമാണ് ചിട്ടപ്പെടുത്തേണ്ടതെന്നും വിശ്വാ സാനുഷ്ഠാനങ്ങളോടൊപ്പം അവയും മത ത്തിന്റെ ഭാഗമാണെന്നുമാണ് മുസ്ലിം കരു തുന്നത്. ശരീഅത്ത് നിയമങ്ങള്‍ അനുസരി ക്കേണ്ട് ഓരോ വിശ്വാസിയുടെയും ബാധ്യ തയാണ്. അവ അനുസരിക്കാതിരിക്കുന്നത്. തങ്ങള്‍ക്ക് ഇഹലോകത്ത് നാശവും പരലോ കത്ത് ശാശ്വത നഷ്ടവുമുണ്ടാക്കുമെന്ന് വി ശ്വാസികള്‍ കരുതുന്നു. അത് കൊണ്ടാണ് അ വ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിംങ്ങള്‍ പോരാടുന്നത്. ഏതെങ്കിലുമൊരു രംഗത്തെ ദൈവിക നി യമങ്ങള്‍ പാലിക്കാന്‍ അനുവദിക്കപ്പെടാതി രിക്കുന്നത് മുസ്ലിമിനെ സംബന്ധിച്ചിട ത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാ ണ്. ലൈംഗികജീവിതത്തിലും കുടുംബജീവി അത്തിലും പാലിക്കപ്പെടേണ്ട ഇസ്ലാമിക നി യമങ്ങള്‍ അനുസരിക്കാനാകാത്ത സ്ഥിതിയു ണ്ടായാലുള്ള അവസ്ഥയും അതേപോലെത ന്നെ. സ്വത്ത് സമ്പാദനവും വിതരണവും എ ങ്ങനെയെല്ലാം ആകണമെന്നതിന് ഇസ്ലാ മില്‍ കൃത്യമായ നിയമങ്ങളുണ്ട്. സമ്പത്ത് നല്‍കുന്നത് പടച്ചവനാണെന്നും അത് വിനി യോഗിക്കേണ്ടത് അവന്റെ നിയമനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്നും മുസ്ലിംകള്‍ കരുതുന്നു. ഒരാള്‍ ജീവിച്ചിരി ക്കുമ്പോള്‍ അയാളുടെ സ്വത്തിന്റെ വിനിയോ ഗം അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയ മായിട്ടാകണമെന്നതുപോലെ മരിച്ചാല്‍ അ യാളുടെ സ്വത്തിന്റെ വിതരണവും പടച്ചവന്റെ നിയമങ്ങള്‍ പ്രകാരമായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം. വിവാഹവും വിവാഹമോചനവും ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരു ഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കാന്‍ തിരു മാനിക്കുകയും ലൈംഗികസുഖം പങ്കുവെ ക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ വി വാഹം. ആ കരാര്‍ വഴി അവര്‍ക്ക് രണ്ട് പേര്‍ ക്കും ചില ഉത്തരവാദിത്തങ്ങളും അവകാ ശങ്ങളുമുണ്ടാകുന്നുണ്ട്. ദൈവനാമത്തില്‍ രണ്ട് വ്യക്തികള്‍ തമ്മിലേര്‍പ്പെടുന്ന കരാര്‍ എന്നതിലുപരിയായി അതിന് ആത്മീയമാ യ അര്‍ത്ഥതലങ്ങളൊന്നുമില്ല. ആ കരാര്‍ ശ ക്തമാണെന്നും അതുവഴി രണ്ട് പേര്‍ക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുന്ന ണ്ടാകുന്നുണ്ടെന്നുമെല്ലാം ഇസ്ലാം പഠിപ്പി ന്നില്ല. ക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പ്രബല മത ങ്ങളെല്ലാം കാണുന്നത്‌പോലെ ഒരു ആത്മീ യ കര്‍മമായി ഇസ്ലാം വിവാഹത്തെ കാണു ന്നില്ല. വധുവിന്റെ സമ്മതവും രക്ഷിതാവി ന്റെയും വരന്റെയും സാന്നിധ്യവും നടന്നി ട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്താനുള്ള രണ്ട് പേ രില്‍ കുറയാത്ത വ്യക്തികളും മാത്രമാണാ വശ്യം. ഒപ്പം വധുവിന് വരന്‍ അവള്‍ ആവ ശ്യപ്പെടുന്ന വിവാഹമൂല്യം നല്‍കുകയും വേ ണം. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങ ളില്‍ അതിന്റെ അടിസ്ഥാനതത്വങ്ങളില്‍ ത ന്നെ മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മില്‍ വിയോജിക്കുന്നുണ്ട് എന്നാണ് ഇ തിന്നര്‍ത്ഥം. ഈ അടിസ്ഥാനതത്വങ്ങളുടെ സ്വാധീനം അവയുടെ ദാമ്പത്യനിയമങ്ങളി ലെല്ലാം ഉണ്ടായിരിക്കും. അടിത്തറതന്നെ വി യോജിക്കുന്ന നിയമങ്ങളെ ഒന്നാക്കിക്കൊ ണ്ട് ഒരു ഏകസിവില്‍ കോഡ് സാധ്യമാകു ന്നത് എങ്ങനെയാണ്? വിവാഹത്തെ കരാര്‍ മാത്രമായി കണ്ടാല്‍ മറ്റുള്ളവരുടെ മതാ തന്ത്ര്യത്തെ ഹനിക്കലാവും; മറിച്ചായാല്‍ മു സ്ലിംകളുടെ സ്വാതന്ത്ര്യത്തിനെതിരാകും. വൈവാഹികനിയമങ്ങളെ ഏകീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

അനിവാര്യമായ അവസരങ്ങളില്‍ പ്രസ്തുതകരാര്‍ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനും സ്ത്രിക്കും നല്‍കുന്നുണ്ട്. പര സ്പരം സംതൃപ്തരല്ലാത്ത ഇണകളെ നിയ മത്തിന്റെ കുരുക്കുപയോഗിച്ച് ഒന്നിപ്പിക്കു കയെന്ന പ്രകൃതിവിരുദ്ധവും അപ്രായോഗി കവുമായ നിര്‍ദ്ദേശം ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. വേര്‍പെടുത്തല്‍ അനിവാര്യമായ അവസരത്തില്‍ വിവാഹമോചനം അനുവദി ക്കുന്ന ഇസ്ലാം അത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണിന്റെയും പുരുഷന്റെയും അവകാശങ്ങളൊന്നും ഹനിക്കാതെയും ആരെയും വ ഴിയാധാരമാക്കാതെയുമുള്ള നിയമങ്ങളാ ണ് മുന്നോട്ടുവെക്കുന്നത്.

ഇണകള്‍ക്ക് ഒരുമിച്ചുപോകാന്‍ കഴിയാത്ത വ്യക്തിപരമായ കാരണങ്ങള്‍ അത്രയ്ക്കും ഗൗരവമാണെങ്കില്‍ മാത്രമേ വിവാഹ മോചനത്തില്‍ കലാശിക്കാവൂയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്വന്തം ഇണയോട് അവരുടെ പ്രവര്‍ത്തനങ്ങളില്‍ തീരെ യോജിക്കാനാവാത്തവയുണ്ടെങ്കില്‍, ആദ്യം ഉപദേശിച്ച് ശരിപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന ഉപദേശം ഫലപ്രദമാകുന്നില്ലെങ്കില്‍ കിടപ്പറയില്‍നിന്ന് മാറിക്കിടന്നും അതും ഫലപ്രദമാകുന്നില്ലെങ്കില്‍ ലഘുവായ ശിക്ഷാനടപടികളിലൂടെയും അവരുടെ ദുസ്വഭാവങ്ങളില്ലാതാക്കാന്‍ പരിശ്രമിക്കണം. എന്നിട്ടും യോജിക്കാന്‍ പക്കല്‍ വിവാഹിതരായവര്‍ക്ക് ഒന്നിക്കാനുള്ള പറ്റാത്തത്രയും വലുതാണ് തമ്മിലുള്ള ഭിന്ന തയെങ്കില്‍ ഇരുപക്ഷത്തുനിന്നുമുള്ള രണ്ടു നീതിമാന്‍മാര്‍ ഒരുമിച്ചിരുന്ന് ഇണകളെ യോജിപ്പിക്കാന്‍ ശ്രമിക്കണം. യോജിപ്പിന് എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍, അങ്ങനെ ശ്രമിച്ചാല്‍ കുടുംബബന്ധം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതും ഫലപ്രദമാകുന്നില്ലെങ്കിലാണ് വിവാഹമോചനം നടക്കേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

വിവാഹമോചനത്തിനുള്ള തികച്ചും വൈയക്തികമായ കാരണങ്ങള്‍ കോടതിയുടെ മുന്നില്‍ വെളിപ്പെടുത്തുകയും തന്റെ ഇണയായിരുന്നയാള്‍ ചെയ്ത കുറ്റങ്ങളൊക്കെയും പ്രതിക്കൂട്ടില്‍ നിന്ന് വെളിപ്പെടുത്തുകയും പലപ്പോഴും അഭിഭാഷകരുടെ നാവു കൊണ്ട് രണ്ടുപേരുടെയും അഭിമാനം പിച്ചി ചിന്തുകയും ചെയ്യുന്ന അവസ്ഥയെ ഇസ് ലാമികമായി ന്യായീകരിക്കാന്‍ കഴിയുകയില്ല. ഒപ്പം ജീവിക്കുകയില്ലെന്നു തീരുമാനിച്ച ഒരാളോടൊപ്പം കോടതി വിധിയുടെ അകമ്പടിയോടുകൂടി ജീവിക്കേണ്ടിവരുമ്പോള്‍ അവിടെ സംതൃപ്തിയോ സമാധാനമോ ഉണ്ടാവുകയുമില്ലല്ലെന്ന് മുസ്ലിംകള്‍ കരുതുന്നു. അതു പലപ്പോഴും അതിക്രമങ്ങള്‍ക്കും സ്ത്രീ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതിലേക്കുമാണ് ചെന്നെത്തുക. അതുകൊണ്ടുതന്നെ തികച്ചും മാനവവിരുദ്ധമായ, കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രം വിവാഹമോചനമെ നിര്‍ദ്ദേശത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.

വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ അത് റദ്ദാക്കാന്‍ രണ്ടു പേര്‍ക്കും അവകാശമുണ്ട്. പ്രസ്തുത കരാര്‍ നിലവില്‍ വരുന്നത് പുരുഷന്‍ മഹ്‌റ എന്ന ധനം ചെലവഴിച്ചുകൊണ്ടാണ് എന്നതിനാല്‍ പുരുഷനാണ് പ്രസ്തുത കരാര്‍ റദ്ദാക്കുന്ന തെങ്കില്‍ മഹ്‌റ് പൂര്‍ണമായും സ്ത്രീക്ക് വി ട്ടുകൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അങ്ങനെയുള്ള വിവാഹമോചനമാണ് ത ലാഖ്. തനിക്ക് പുരുഷനില്‍ നിന്നുലഭിച്ച മ ഹ്‌റ് തിരിച്ചുകൊടുത്തുകൊണ്ട് കരാര്‍ റദ്ദാ ഞാന്‍ സ്ത്രി ആവശ്യപ്പെടുന്നതിനാണ് ഖുല്‍ എന്നു പറയുന്നത്. എത്ര വലിയ തുക മഹ്‌റായി നല്‍കിയിട്ടുണ്ടെങ്കിലും അ തില്‍നിന്നും യാതൊന്നും തിരിച്ചുവാങ്ങാതെയാകണം പുരുഷന്‍ സ്ത്രീയെ വിവാഹ മോചനം ചെയ്യേണ്ടതും അങ്ങനെ വിവാഹ മോചനം ചെയ്യുമ്പോള്‍ മഹ്‌റ് കൂടാതെ അവള്‍ക്ക് ആവശ്യമായ പാരിതോഷികങ്ങളും (മതാഅ്) നല്‍കണമെന്നും പഠിപ്പിക്കുന്ന ഇസ്ലാം പെണ്ണവകാശങ്ങളെയെല്ലാം ന്യായമായി പരിഗണിക്കുന്നുണ്ട്. പാരിതോഷിക ങ്ങള്‍ നല്‍കി പറഞ്ഞയക്കപ്പെടേണ്ടവളാണ് വിവാഹമോചിതയെന്ന ഇസ്ലാമിക നിര്‍ദ്ദേശം എത്രത്തോളം മാന്യവും പെണ്ണിന്റെ മനസ്സിനെപോലും പരിഗണിക്കുന്നതുമാണ്.

വിവാഹമോചനത്തിനുശേഷവും മൂന്നു ശുദ്ധികാലം എല്ലാവിധ പരിഗണനകളും ചെലവും നല്‍കി ഇണയെ പുരുഷന്റെ വി ട്ടില്‍ തന്നെ താമസിപ്പിക്കണമെന്നും ഈ കാലയളവിലെങ്ങാനും അവരുടെ മനസ്സിലെ സ്‌നേഹം നിര്‍ഗളിച്ച് അവര്‍ ഒരുമിച്ചാല്‍ നിരു പാധികം അവര്‍ക്ക് ഇണകളായി ജീവിതം തു ടരാമെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്ലാം ഈ രംഗത്തെ ഏറ്റവും മനഃശാസ്ത്രപരമായ നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.

ഒരു തവണ വിവാഹമോചനം ചെയ്തുപിരിഞ്ഞുപോയ ഇണകള്‍ക്ക്, അവര്‍ രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കില്‍ വീണ്ടും ഒരുമിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നു. അങ്ങനെ ഒരുമിച്ച് ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ ഒരിക്കല്‍കൂടി മാത്രമേ അവര്‍ക്ക്പിന്നെ ഒരുമിക്കാന്‍ അവസരമുള്ളൂ. മൂന്നാമതായി വിവാഹം ചെയ്യപ്പെട്ട ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ പിന്നീട് മറ്റൊരാള്‍ അവളെ വിവാഹം ചെയ്യുകയും അവള്‍ അയാളില്‍നിന്ന് വിവാഹമോചനം ചെയ്യപ്പെടുകയുമാണെങ്കിലല്ലാതെ പിന്നെ ആദ്യഭര്‍ത്താവിന് അവളെ വിവാഹം ചെയ്യാന്‍ പാടില്ല. ഇങ്ങനെ മൂന്നു വിവാഹമോചനങ്ങള്‍ക്ക് അനുവാദം നല്‍കിയത് ഒന്നിക്കാനുള്ള പരമാവധി അവസരങ്ങളുണ്ടാക്കുന്നതിനു വേണ്ടിയാണ്. ഈ അവസരങ്ങള്‍ മൂന്നും മൂ ായിത്തന്നെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. മൂന്ന് ത്വലാഖുകള്‍ ഒരുമിച്ച് ചൊല്ലിയ ആളെ രണ്ടാം ഖലീഫ ഉമര്‍ (റ) ശിക്ഷിച്ച ചരിത്രം വ്യക്തമാക്കുന്നത് മൂന്ന് ത്വലാഖുകള്‍ ഒന്നിച്ച് ചൊല്ലുന്നതിന് ഇസ്ലാം എതിരാണെന്ന് തന്നെയാണ്.

 

columns

കാനഡ- ഇന്ത്യ നയതന്ത്രപ്രശനങ്ങള്‍; ഇരു രാജ്യങ്ങളിലും ആശങ്ക

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.

Published

on

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.ഖലിസ്ഥാന്‍ വാദിയായ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഏജന്‍സി ആണെന്നും അതില്‍ ഇന്ത്യയുടെ പങ്ക് വെളിച്ചത്തായെന്നും വ്യക്തമാക്കി ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കി.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്രൂഡോ പറഞ്ഞു. പഞ്ചാബില്‍ പൂജാരിയെ കൊലപ്പെടുത്തിയ കേസിലും 2007ല്‍ സിനിമ തിയേറ്ററില്‍ ബോംബ് വെച്ച കേസിലും പ്രതിയാണ്. ഹര്‍ദീപ് സിംഗ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ സിംഗ് കനഡയിലെ 25 ലക്ഷത്തോളം വരുന്ന സിക്കുകാരില്‍ പ്രമുഖനാണ് സിക്ക് വംശറുടെ സ്വാധീനം കരടിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ജസ്റ്റിന്‍ ട്രൂ ഡോയുടെ ആരോഹണത്തിലും സിക്കു വംശജര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു .ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി (റോ)ന്റെ ഉദ്യോഗസ്ഥരാണ് കൊലപ്പെടുത്തിയത് എന്നാണ് കാനഡയുടെ ആരോപണം. കഴിഞ്ഞ ജൂണിലാണ് സംഭവം. ഇത് കാനഡയുടെ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.തുടര്‍ന്നാണ് രാജ്യത്തിന്റെ നടപടി കടുത്ത നടപടിയാണ് ഇന്ത്യക്കെതിരായ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് ഇന്ത്യയുടെ തിരിച്ചടി. കനഡയില്‍ 2 ലക്ഷത്തിലധികം വിദേശികള്‍ പഠനത്തിനും ജോലിക്കായുമായി എത്തിയിട്ടുണ്ട്. അതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം കനഡയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കവെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിരിക്കുന്നത്. ഇന്ത്യക്കാരായ സിക്ക് വംശജരും തമിഴവും നിരവധി ഇതിനകം കാനഡയില്‍ സ്ഥിരവാസം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയില്‍ നിരവധി സ്ഥലങ്ങള്‍ വിജനമാണ് .ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ഞുമലകള്‍ ഉരുകി നിരവധി സ്ഥലങ്ങള്‍ വായോഗ്യമായിരിക്കുകയാണ് .വലിയ പ്രദേശം കാടുകളും ആണ് .പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യക്കാരില്‍ പകുതിയോളം യുവാക്കളാണ് .ഇവര്‍ക്കായി വീടുകള്‍ പണിതു കൊണ്ടിരിക്കുകയാണ് കാനഡയുടെ ഈ നടപടി .ബന്ധത്തില്‍ വിള്ളലുകള്‍ വീണെങ്കിലും കുടിയേറ്റം തടയപ്പെടില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇരു രാജ്യങ്ങള്‍ക്കും യുവാക്കളുടെയും മറ്റും കുടിയേറ്റം ആവശ്യമാണ് നിരവധി സര്‍വകലാശാലകള്‍ വിദേശികള്‍ക്കായി ഇവിടെ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ കാനഡ ലോകത്തെ നിര്‍ണായക രാഷ്ട്രീയ ശക്തികളില്‍ ഒന്നാണ് .ജി 20 രാജ്യങ്ങളില്‍ പ്രധാനിയും അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു .രണ്ടു ദിവസം വൈകിയാണ് അദ്ദേഹത്തിന് വിമാനത്തകരാര്‍ കാരണം തിരിച്ചു കയറി പോകാന്‍ ആയത്.

Continue Reading

columns

ഇന്ത്യയും ഭാരതവും ചരിത്രമെന്ത്

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു.

Published

on

കെ.പി. ജലീല്‍

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു. ഇതിന്റെ തീരത്തായാണ് ഏഷ്യയിലെ വലിയൊരു സമൂഹം 30,000ത്തോളം വര്‍ഷം മുമ്പ് ജീവിച്ചത്. ഇവിടെ നിന്ന് വലിയ അകലത്തില്‍ അല്ല. പുരാതന നാഗരികതകളായ മെസോപ്പൊട്ടാമിയയും പേര്‍ഷ്യയും ഇറാനാണ് പേര്‍ഷ്യ എന്ന് അറിയപ്പെട്ടത് .ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഇറാന്‍ ഉത്ഭവിക്കുന്നത്. യൂറോപ്യന്മാരെയാണ് പൊതുവേ ആര്യന്മാര്‍ എന്ന് വിളിച്ചിരുന്നത്. ബൈബിള്‍ എഴുതപ്പെട്ട ഭാഷയാണ് അരാമിക്. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പ് സിന്ധു നദീതീരത്ത് ദ്രാവിഡന്മാര്‍ എന്ന വിഭാഗവും ജീവിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. അവരാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മനുഷ്യര്‍ അഥവാ ദ്രാവിഡര്‍ .സിന്ധു നദീതടസംസ്‌കാരം ഉണ്ടാവുന്നത് ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പ് 2500 ബിസിയിലാണ്.

ഇതിനുമുമ്പ് തന്നെ ലോകത്തിന്റെ പകലാ ഭാഗങ്ങളില്‍ നിന്ന് ഗ്രീക്ക് ,റോമന്‍ ,അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഥവാ സിന്ധു നദീതടത്തിലേക്ക് ആളുകള്‍ വന്നിരുന്നു കച്ചവടത്തിനായി മറ്റും വന്നവര്‍ പിന്നീട് ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നു .ഇവര്‍ അവരുടേതായ ഭാഷാശൈലി ഉപയോഗിച്ചാണ് സിന്ധു തീര ഭൂവിഭാഗത്തെ ഇന്ത്യ എന്നും ഹിന്ദു എന്നും ഒക്കെ വിളിച്ചത് .യൂറോപ്യന്മാര്‍ ഇന്‍ഡോ എന്ന് വിളിച്ചപ്പോള്‍ അറബികള്‍ ഉച്ചാരണം ചേര്‍ത്ത് ‘ഹിന്ദു’ എന്ന് വിളിക്കുകയായിരുന്നു. ഇന്നും അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ‘ഹിന്ദികള്‍ ‘ എന്നാണ് വിളിക്കാറ് .ഇവിടെ ഉണ്ടായ ഭാഷയാണ് ഹിന്ദി. പേര്‍ഷ്യക്കാര്‍ അഥവാ മധ്യേഷ്യക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ വരെ നീളുന്ന ഭൂവിഭാഗത്തെ ജനങ്ങള്‍ ഹിന്ദുസ്ഥാന്‍ എന്നും താന്‍ ചേര്‍ത്ത് വിളിച്ചിരുന്നു. സംസ്‌കൃത വാക്കാണ് സ്ഥാനം അഥവാ സ്ഥലം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമനിസ്ഥാന്‍, എന്നൊക്കെ പറയും പോലെ നൂറ്റാണ്ടുകളായി വിളിച്ചിരുന്ന ഇന്ത്യ എന്ന പേര് അമേരിക്കയിലെ ആദിമനിവാസികള്‍ക്ക് പോലും ചാര്‍ത്തപ്പെട്ടിരുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ ആദ്യം നിവാസികളെ ‘ റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് .അമേരിക്ക എന്ന പേര് വരുന്നത് തന്നെ അമേരിഗോ വെസ്പൂച്ചി എന്ന വ്യക്തിയില്‍ നിന്നാണ് അദ്ദേഹം ആകട്ടെ യൂറോപ്പിനും വ്യക്തമായി ഒരു സ്ഥലനാമം ഇല്ലാതിരുന്ന ഇന്ന് അമേരിക്കയെ ആ നാട് കണ്ടുപിടിച്ച കൊളംബസ് ആണ് അവിടുത്തെ ജനതയെ ‘റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് അതിന് കാരണം കൊളംബസിനെ പണം കൊടുത്ത് നിയോഗിച്ചത് പുരാതന സമ്പന്ന രാജ്യമായ ഇന്ത്യ കണ്ടെത്താന്‍ ആയിരുന്നു .എന്നാല്‍ അദ്ദേഹം വഴിതെറ്റി ഇന്നത്തെ അമേരിക്കയില്‍ എത്തുകയാണ് ഉണ്ടായത്. ശീത പരിസ്ഥിതിയില്‍ ജീവിച്ച യൂറോപ്യന്മാര്‍ വെളുത്തവര്‍ ആയിരുന്നതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ള അമേരിക്കന്‍ ആദിഭവം ഇന്ത്യന്‍സ് എന്ന ഇന്ത്യയെ എന്ന പേരുമായി ചേര്‍ത്ത് വിളിക്കുകയായിരുന്നു. ഇന്നും ഇന്ത്യന്‍സ് എന്ന് തന്നെയാണ് തദ്ദേശ അമേരിക്കക്കാര്‍ ചരിത്ര രേഖകളില്‍ വിളിക്കപ്പെടുന്നത് .ഇന്ത്യ വിവിധ സാമ്രാജ്യങ്ങള്‍ക്ക് കീഴില്‍ ആയപ്പോഴും ‘ഇന്ത്യ ‘എന്ന് തന്നെയാണ് അറിയപ്പെട്ടത് ആധുനിക ഇന്ത്യയിലും ഇന്ത്യ തന്നെയാണ് ഇന്ത്യ 1947 ല്‍ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ പേര് ഇന്ത്യ എന്ന് തന്നെയാണ് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .

എന്നാല്‍ ഇന്ത്യ അഥവാ ഭാരതം എന്ന പേരുകൂടി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് അതിന് പിന്നില്‍ മഹാഭാരതം കഥയാണ് .വേദവ്യാസന്‍ രചിച്ച മഹാഭാരതം എന്ന ഒരേണ പുരേ പുരാണ ഇതിഹാസത്തില്‍ പറയുന്ന പേരാണ് ഭാരതം അഥവാ മഹാഭാരതം .ഇതാണ് ഇപ്പോള്‍ ഹിന്ദു ഹിന്ദുത്വ ആശയക്കാര്‍ ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന പേര് അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഭരണഘടന തന്നെ ഇതിനായി തിരുത്തപ്പെടുന്നു എന്ന ആശങ്കയിലാണ് ലോക ജനതയാകെ ഭാരതം എന്ന് വിളിക്കുമ്പോള്‍ അടിമത്തം അവസാനിപ്പിച്ചതായാണ് സംഘപരിവാറുകാര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇന്ത്യയുടെ ഔദ്യോഗിക രേഖകളില്‍ നാം ഉപയോഗിക്കുന്നത്. പ്രസിഡണ്ട്, പ്രൈം മിനിസ്റ്റര്‍, മിനിസ്റ്റര്‍, മിനിസ്ട്രി തുടങ്ങിയ വാക്കുകള്‍ ഇതിനുദാഹരണം മാത്രമല്ല നൂറ്റാണ്ടുകളായി വിവിധ ജനതകള്‍ കൈമാറി വന്ന സംസ്‌കാരവും ഭാഷയും ആണ് ഇവിടെ ഒറ്റയടിക്ക് തമസ്‌കരിക്കപ്പെടുന്നത്. ഇന്ത്യക്കാരുടെ വേഷം ഭാഷ ഭൂഷാദികള്‍ എല്ലാം പഴയകാല ഇന്ത്യക്കാരുടേതാണ്. മുമ്പുകാലത്ത് കോണകം മാത്രം ധരിച്ചിരുന്ന ഇന്ത്യക്കാര്‍ ഇന്ന് കോട്ടും സൂട്ടും പാന്റും ഒക്കെ ധരിക്കുന്നു. വിവിധ നാടുകളിലെ വസ്ത്രങ്ങള്‍ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നു ഇവയെല്ലാം മാറ്റാന്‍ കഴിയുമോ ചോദ്യങ്ങള്‍ നിരവധി ബാക്കി.

 

Continue Reading

columns

മൗനം ഭൂഷണം, പാര്‍ട്ടിക്കും നേതാക്കള്‍ക്കും

സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.

Published

on

ടി.കെ അബ്ദുല്‍ ഗഫൂര്‍ മാറഞ്ചേരി

പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ വിശദമായ പ്രസ്താവന വന്നിട്ടുണ്ട്. കൂടാതെ പാര്‍ട്ടി സെക്രട്ടറി വിശദമായ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി എത്ര ചോദിച്ചാലും ഇതുതന്നെ മറുപടി. വല്ലാത്തൊരു മറുപടി. സ്വാതന്ത്ര്യം ഇല്ലാത്ത ഒരു തൊഴില്‍ ആണ് മാധ്യമപ്രവര്‍ത്തനം എന്നാണ് മരാമത്ത് മന്ത്രിയുടെ കണ്ടെത്തല്‍. മാത്രമല്ല മാധ്യമങ്ങളുടെ മുതലാളിമാരുടെ താല്‍പര്യത്തിനനുസരിച്ചുള്ള നിലപാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും മന്ത്രി വിലയിരുത്തി. തന്റെ ഭാര്യ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന ഐ.ടി കമ്പനി നല്‍കാത്ത സേവനത്തിന് മാസപ്പടി മൂന്നു ലക്ഷവും ഉടമ വീണ അഞ്ച് ലക്ഷം മാസം വീതവും കൈപ്പറ്റി എന്ന കാര്യം തെളിവ് സഹിതം പുറത്തുവന്നതിനെ സംബന്ധിച്ച് മന്ത്രി റിയാസിന്റെ പ്രതികരണമാണ് മേല്‍ സൂചിപ്പിച്ചത്. പ്രകാശമാനമായ പ്രതികരണ പ്രവര്‍ത്തിയിലൂടെ ഡി.വൈ.എഫ്. ഐയുടെ ദേശീയ പ്രസിഡണ്ട്, ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രിയുടെ ‘ദുരവസ്ഥ’യില്‍ ലജ്ജിക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം ഇപ്പോഴും വാചകങ്ങളില്‍ ഉണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ജനം കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന ബോര്‍ഡുകള്‍ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ജാഗ്രതയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

സേവനം നല്‍കി സേവനത്തിന് പ്രതിഫലവും വാങ്ങി. ഇനിയും ആവശ്യമെങ്കില്‍ സേവനം നല്‍കും ഇനിയും പ്രതിഫലവും വാങ്ങും ആര്‍ക്കും തടയാന്‍ ആവില്ല. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടി. എന്നാല്‍ ചെയ്ത പ്രവര്‍ത്തി എന്താണ് എന്ന് പറയാന്‍ സാധിക്കുന്നില്ല. വീണയുടെ ഭര്‍ത്താവ് റിയാസിന്റെ പ്രതികരണംപോലെ സ്വാതന്ത്ര്യം ഇല്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതല്ല ഈ സംഭവം. വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളില്‍നിന്ന് എഴുന്നേറ്റ് ഓടിപ്പോയത് കൊണ്ട് ഫലമുണ്ടോ?. സേവനം ലഭിക്കേണ്ട കമ്പനിക്കും സേവനം കൊടുക്കേണ്ട കമ്പനിക്കും പരാതിയില്ലെന്നും ആകാശത്തുനിന്ന് മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തയാണ് എന്നുമാണ് കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ വകയായുള്ള വേറെ വിശദീകരണം. ഇത് കേരളീയ സമൂഹം പുച്ഛത്തോടെ തള്ളുമെന്നും മാധ്യമങ്ങള്‍ ഒറ്റപ്പെടും എന്നുമാണ് എ.കെ ബാലന്റെ ക്ഷോഭിച്ച പ്രതികരണം. ഇതൊക്കെയാണെങ്കിലും പിണറായിയെപ്പോലെ കടക്ക് പുറത്ത് എന്നൊന്നും പറയാത്തത് ബാലന്റെ ഗുണങ്ങളാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ബാലാ ഇതൊന്നു കാണൂ. കൊച്ചിന്‍ മിനറല്‍ റൂട്ടയില്‍ ലിമിറ്റഡ് സി.എം. ആര്‍.എല്‍ എന്ന കരിമണല്‍ കമ്പനിയുമായാണ് എക്‌സാലോജിക് കരാര്‍ ഉണ്ടാക്കിയത്. വീണയുടെ എക്‌സാലോജിക്, ഐ.ടി സോഫ്റ്റ്‌വെയര്‍ അടക്കം സാങ്കേതിക സഹായവും മെയിന്റനസ്സും മാനേജ്‌മെന്റ് അടക്കം നല്‍കാനാണ് കരാര്‍ ഉണ്ടാക്കിയത്. ഈ കരാര്‍ പ്രകാരമുള്ള ഒരു പ്രവര്‍ത്തിയും ചെയ്തതായി രേഖകള്‍ ഇല്ല, ചെയ്തിട്ടുമില്ല. വീണക്ക് ഒരു രേഖയും പുറത്തുവിടാനുമില്ല. സി.എം.ആര്‍.എല്‍ കരിമണല്‍ കമ്പനി ആദായനികുതി വകുപ്പുമായി വര്‍ഷങ്ങള്‍ നീണ്ട കേസിന്റെ വിധിയിലാണ് വീണയും കമ്പനിയും മറനീക്കി പുറത്തുവരുന്നത്. നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ബോര്‍ഡിന്റെ ഉത്തരവില്‍ വീണയും കമ്പനിയും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല പിണറായിയുടെ മകള്‍ ആയതുകൊണ്ട് മാത്രമാണ് ഇത്രയും സംഖ്യ കരിമണല്‍ കമ്പനി കൊടുത്തത് എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പിണറായി അധികാരത്തില്‍ വന്നതിനുശേഷമാണ് ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി വീണയുമായി നിശ്ചലമായ പ്രവര്‍ത്തനരഹിതമായ കരാര്‍ ഉണ്ടാക്കിയത്. കമ്പനിക്ക് ഒരു സേവനവും വീണയുടെ എക്‌സാലോജിക് ചെയ്തിട്ടില്ല എന്ന് കമ്പനി ഉദ്യോഗസ്ഥരും ഐ.ടി മേധാവിയും ശശിധരന്‍ കര്‍ത്തായും ആദായനികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡില്‍ മൊഴി നല്‍കി. ഈ മൊഴിയും യാതൊരുവിധ രേഖകളുടെ പിന്‍ബലവും ഇല്ലാത്തതുകൊണ്ട് വീണക്ക് കമ്പനി കൊടുത്ത 1.72 കോടി രൂപ അനധികൃതമാണ്, അഴിമതി പണമാണ് എന്ന് ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് വിധിച്ചത്. മാത്രമല്ല ഏറ്റവും രസകരവും ശ്രദ്ധേയവുമായ കാര്യം ഈ വിധിക്ക് അപ്പീല്‍ ഇല്ല എന്നതാണ്.

ഇക്കാര്യങ്ങളൊക്കെ പറയുമ്പോള്‍ കേന്ദ്രകമ്മിറ്റിയുടെ തെറ്റ് തിരുത്തല്‍രേഖ ഓര്‍മവരുന്നു. പൊതുപദവികള്‍ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പദവി മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയോ, അവിഹിതമായി സ്വത്ത് സമ്പാദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കനത്ത ജാഗ്രത വേണമെന്ന് രേഖ പറയുന്നു. എങ്ങനെ വീണക്ക് ജാഗ്രത ഉണ്ടാകും?. എസ്.എഫ്.ഐ സ്വാശ്രയ വിരുദ്ധ സമരം നടത്തുമ്പോള്‍ വീണയെ പിണറായി പഠിപ്പിച്ചത് സാശ്രയ കോളജിലാണ്. ആ ഗുണം വീണ കാണിക്കുമല്ലോ. വീണ ചെയ്യാത്ത സേവനത്തിന് പണം വാങ്ങി എന്നത് ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ അപ്പീല്‍ ഇല്ലാത്ത അന്തിമ തീര്‍പ്പാണ്. ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് പാര്‍ട്ടിക്ക് ഇപ്പോള്‍ മൗനമാണ്. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും കോര്‍പറേറ്റ് വിരുദ്ധതയെക്കുറിച്ചും പാര്‍ട്ടി ഏരിയ തലത്തില്‍ ചര്‍ച്ച സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ഇപ്പോള്‍ ഏറെ ഉചിതമായിരിക്കും. ഇനിയിപ്പോള്‍ ബാലന്റെ മറ്റൊരു ഉള്‍ വിളി പുറത്തുവന്നിരിക്കുന്നു. വീണക്ക് ലഭിച്ച പണത്തിന് ഐ.ജി.എസ്.ടി അടച്ചു എന്ന് തെളിയിക്കുന്ന രേഖ പുറത്തുവിടും. എത്രയും വേഗം വിടൂ. കാരണം അങ്ങനെ വന്നാല്‍ വീണ പണം വാങ്ങി എന്നത് അരക്കിട്ട് ഉറപ്പിക്കുന്നതിന് തുല്യമാണ്. എന്നാല്‍ വെല്ലുവിളി ഇതാണ് അങ്ങനെ രേഖ പുറത്തുവിട്ടാല്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന ചോദ്യം രാഷ്ട്രീയമായി എത്ര ബാലിശമാണ് ബാലാ. അപ്പോഴും അവനവന്റെ തെറ്റ് സമ്മതിക്കാനും അതിലെ സത്യത്തെ അംഗീകരിക്കാനും തയ്യാറാവാത്തതിലും മൗനം ആയുധമാക്കുന്നതിലും പാര്‍ട്ടി നാളെ കനത്ത വില നല്‍കേണ്ടിവരും. പ്രബുദ്ധ രാഷ്ട്രീയ കേരളത്തിന്ഉത്തരവും നല്‍കേണ്ടിയും വരും.

പ്രശസ്ത കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്റെ വേദനയും ആകുലതയും ഒന്നും കേള്‍ക്കാന്‍ ഈ സമയത്ത് പാര്‍ട്ടിക്ക് ഒട്ടും സമയമില്ല. പാര്‍ട്ടി ഇനിയും അധികാരത്തില്‍വന്നാല്‍ തകര്‍ന്നുപോകും. അതുകൊണ്ട് ഇനി അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണം. എവിടെയൊക്കെ നീണ്ട അധികാരങ്ങള്‍ പാര്‍ട്ടി കയ്യാളിയിട്ടുണ്ടോ അവിടെയൊക്കെ പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടുണ്ട്. ബംഗാളും ത്രിപുരയും എല്ലാം. പ്രിയ കവീ, മരിച്ചുകിടക്കുന്ന സഖാക്കള്‍ക്ക്‌പോലും പ്രാര്‍ത്ഥനയില്ല. എന്നിട്ടല്ലേ ജീവനോടെ ഇരിക്കുന്നവര്‍ക്ക്!. മരിച്ചുകിടക്കുന്നവര്‍ കേട്ടാലും ഇല്ലെങ്കിലും അറിഞ്ഞാലും ഇല്ലെങ്കിലും മുഷ്ടിചുരുട്ടി മുദ്രാവാക്യം മാത്രം. ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. പ്രാര്‍ത്ഥന ഇല്ലാത്തവരോട് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ (ആരോട് ദൈവത്തോട് അങ്ങനെ ഒന്നുണ്ടോ) സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.

Continue Reading

Trending