Connect with us

News

യു.എസില്‍ ഹിപ്ഹോപ് സംഗീതം തരംഗമാക്കിയ ലില്‍ ജോണ്‍ ഇസ്ലാം സ്വീകരിച്ചു

ഇത്തവണ റമസാന്‍ ആദ്യത്തില്‍ യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്‍ കിങ്ങും ഇസ്‌ലാം സ്വീകരിച്ചിരുന്നു.

Published

on

അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായ ജൊനാഥന്‍ എച്ച് സ്മിത്ത് എന്ന ലില്‍ ജോണ്‍ ഇസ്ലാം സ്വീകരിച്ചു. കാലിഫോര്‍ണിയയിലെ ലോസാഞ്ചലസിലുള്ള കിങ് ഫഹദ് മസ്ജിദില്‍ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിനുശേഷമായിരുന്നു മതംമാറ്റം.

പള്ളിയിലെ ഇമാമാണ് അദ്ദേഹത്തിന് സത്യസാക്ഷ്യ വാചകം(ശഹാദത്ത് കലിമ) ചൊല്ലിക്കൊടുത്തത്. മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ സംഗീതജ്ഞനാണ് ലില്‍.

1972ല്‍ ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ ജനിച്ച ലില്‍ ജോണ്‍ 2000ത്തിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ തരംഗം സൃഷ്ടിച്ച ഹിപ്ഹോപ് സംഗീതത്തിലൂടെയാണു ശ്രദ്ധ നേടുന്നത്. ഹിപ്ഹോപ് സംഗീതത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍ കൂടിയായാണ് അദ്ദേഹം ഗണിക്കപ്പെടുന്നത്.

ലില്‍ ജോണ്‍-ഈസ്റ്റ് സൈഡ് ബോയ്സിനൊപ്പം അഞ്ച് ആല്‍ബങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. യു.എസ് റാപ്പര്‍മാരായ പിറ്റ്ബുള്‍, ടൂ ഷോര്‍ട്ട് എന്ന ടോഡ് ആന്തണി ഷോ, ഇ-40 എന്ന ഏള്‍ ടൈവോന്‍ സ്റ്റീവന്‍സ് ജൂനിയര്‍ എന്നിവരുടെ റെക്കോര്‍ഡ് പ്രഡ്യൂസറായും പ്രവര്‍ത്തിച്ചു.

ബില്‍ബോര്‍ഡ് മാഗസിന്റെ ‘ഹോട്ട് 100’ പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി സിംഗിളുകളുടെ ഭാഗമായിട്ടുണ്ട്. സാള്‍ട്ട് ഷെയ്ക്കര്‍, സിലോണ്‍, ഗെറ്റ് ലോ, സ്നാപ് യോ ഫിംഗേഴ്സ്, ഡാമ്ന്‍, ഫ്രീക്ക് എ ലീക്ക്, ലവേഴ്സ് ആന്‍ഡ് ഫ്രണ്ട്സ്, ഗുഡീസ്, യഹ് ഇവയില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതത്തിനു പുറമെ ആന്‍ഡ്രെ 3000 ആനിമേഷന്‍ സീരീസില്‍ വരുന്ന ക്ലാസ് ഓഫ് 3000, ക്രാങ്ക് യാങ്കേഴ്സ്, റോബോടമി, ഹെല്‍സ് കിച്ചണ്‍, ടൈനി ഹൗസ് നേഷന്‍, ഹോളിവുഡ് ഉള്‍പ്പെടെ നിരവധി ടെലിവിഷന്‍ ഷോകളുടെയും വിവിധ വേഷങ്ങളിലെത്തി.

വ്യോമയാന എഞ്ചിനീയറും മുന്‍ സൈനികനുമാണ് ലില്‍ ജോണിന്റെ പിതാവ്. അമ്മ സൈന്യത്തില്‍ ഡോക്ടറുമായിരുന്നു. മൂന്ന് സഹോദരങ്ങളും മാതാപിതാക്കളുടെ വഴിയേ യു.എസ് സൈന്യത്തില്‍ ചേര്‍ന്നപ്പോള്‍ ലില്‍ സംഗീതത്തിന്റെ പിന്നാലെ പോകുകയായിരുന്നു. ഹഫ്‌പോസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ഫിലിപ് ലെവിസ് ആണ് ലില്‍ ജോണിന്റെ മതംമാറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഇത്തവണ റമസാന്‍ ആദ്യത്തില്‍ യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്‍ കിങ്ങും ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഭാര്യ റായ് കിങ്ങിനൊപ്പം യു.എസിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനും പ്രഭാഷകനുമായ ഒമര്‍ സുലൈമാന്റെ കാര്‍മികത്വത്തിലായിരുന്നു മതംമാറ്റം.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending