kerala

ചിന്ത ജെറോമിന് സര്‍ക്കാരിന് ‘ കൈത്താങ്ങ്’. അരലക്ഷം രൂപയുണ്ടായിരുന്ന ശമ്പളം ലക്ഷം രൂപ !

By Chandrika Web

January 05, 2023

സി.പി.എം സംസ്ഥാനസമിതിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ചിന്ത ജെറോമിന് സര്‍ക്കാരിന്റെ ‘ കൈത്താങ്ങ്’ . യുവജനകമ്മീഷന്‍ ചെയര്‍മാനായ ഇവര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളം നല്‍കും. ഇതുവഴി ആറുലക്ഷത്തോളം രൂപയാണ് ചിന്തക്ക് ലഭിക്കുക. 2017മുതല്‍ക്കുള്ള ശമ്പളമാണ് കുടിശിക സഹിതം നല്‍കുക. അരലക്ഷം രൂപയുണ്ടായിരുന്ന ശമ്പളം ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ ചിന്ത ആവശ്യപ്പെടുകയും രായ്ക്കുരാമ ാനം സര്‍ക്കാരിലെ ധനവകുപ്പ് അനുവദിക്കുകയുമായിരുന്നു. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് പുതിയ ചെലവുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ലംഘിച്ചാണിത്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. യുവജനകമ്മീഷന്‍ സംസ്ഥാനത്ത് എന്തുപ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയതെന്നതിന് കാര്യമായ തെളിവില്ലതാനും.