Connect with us

More

ഇസ്രാഈല്‍ വിട്ടയച്ച 200 പലസ്തീന്‍ തടവുകാര്‍ റാമല്ലയില്‍ സുരക്ഷിതരായി തിരിച്ചെത്തി

നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു

Published

on

റാമല്ല: ഇസ്രാഈല്‍ ജയിലുകളിൽനിന്ന് മോചിതരായ 200 ഫലസ്തീൻ തടവുകാർ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെത്തി. ഫലസ്തീൻ പതാകയേന്തിയ ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാനെത്തിയത്. ചാരനിറത്തിലുള്ള ജമ്പ് സ്യൂട്ടുകൾ ധരിച്ച തടവുകാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും ബന്ധുക്കളെ ആലിംഗനം ചെയ്യുകയും ചെയ്തു.

നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 200 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചത്. അതിനിടെ സിവിലിയൻ തടവുകാരിയായ എർബൽ യെഹൂദിനെ വിട്ടയക്കാതെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.

അതേസമയം എർബൽ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അവരെ അടുത്ത ശനിയാഴ്ചക്ക് മുമ്പ് വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഇസ്രായേലും മധ്യസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു. നെറ്റ്‌സാരിം ഇടനാഴിയിൽനിന്ന് പിൻമാറാൻ ഇസ്രായേൽ തയ്യാറാവാത്തതിനാൽ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനാവാതെ നൂറുകണക്കിന് ഫലസ്തീനികളാണ് കാത്തിരിക്കുന്നത്. മരുന്നും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള അവശ്യസാധനങ്ങളും ഗസ്സയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാഗിങിന് നേതൃത്വം നല്‍കിയ കോളേജുകളില്‍ എസ്.എഫ്.ഐയെ നിരോധിക്കണം: യു.ഡി.എഫ്

Published

on

തിരുവനന്തപുരം: കേരളത്തില്‍ റാഗിങ് ഉണ്ടായ കോളജുകളില്‍ അതിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐയുടെ സംഘടനാ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് റാഗിങിന് വിധേയമാക്കിയത് എസ്.എഫ്.ഐക്കാരാണ്. കേട്ടാല്‍ ഭയക്കുന്ന വിധമായിരുന്നു ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയോട് എസ്.എഫ്.ഐക്കാര്‍ പെരുമാറിയത്.

കൊടിയ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ റാഗിങ് നിയമം ചുമത്താന്‍ പോലും ആദ്യം പൊലീസ് തയ്യാറായില്ല. ഇതില്‍ നിന്ന് തന്നെ കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന കിരാത നടപടികള്‍ക്ക് കോളജും പൊലീസും കുടപിടിക്കുന്നുവെന്ന് വ്യക്തമാണ്. അമിതമായ ലഹരിക്കടിമകളാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാക്കുന്നത്. കോളജുകളില്‍ ലഹരി വ്യാപനത്തിന് എല്ലാ സൗകര്യവും എസ്.എഫ്.ഐ ഒരുക്കുന്നു. ലഹരിയുടെ പിടിയിലാണ് എസ്.എഫ്.ഐ നിയന്ത്രിക്കുന്ന കാമ്പസുകള്‍. അതുകൊണ്ട് തന്നെ ഇവരെ ക്രിമിനലുകളെന്ന് മുദ്രകുത്തി നിരോധിക്കണം.

കോട്ടയം ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്സിങ് കോളജിലും റാഗിങിന് നേതൃത്വം നല്‍കിയതിലേയും വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ ജെ.എസ് സിദ്ധാര്‍ത്ഥന്റെ ദാരുണ മരണത്തിലേയും പ്രതികളും എസ്.എഫ്.ഐക്കാരാണ്. പ്രാകൃതവും ക്രൂരവുമായ അക്രമവാസനയാണ് ഇത്തരം ക്രിമിനലുകള്‍ക്ക്. ഇവര്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇവരെ വിദ്യാര്‍ത്ഥികളായി പരിഗണിക്കാനാവില്ല. സിദ്ധാര്‍ത്ഥന്റെ കേസിലെ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കിയത് ഇത്തരം കുറ്റംകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണ്.

റാഗിങ് കാമ്പസുകളില്‍ നിന്ന് തുടച്ചുമാറ്റണമെങ്കില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സി.പി.എമ്മും ഇത്തരം കേസുകളിലെ ക്രിമിനലുകള്‍ക്ക് നല്‍കുന്ന പരോക്ഷ പിന്തുണ അവസാനിപ്പിക്കണമെന്നും ഹസന്‍ പറഞ്ഞു.
റാഗിങിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും എന്നേക്കുമായി പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം. റാഗിങ് കേസുകളിലെ പ്രതികളെ സംരക്ഷിച്ച ശേഷം റാഗിങ്ങിനെതിരെ സംസാരിക്കുന്നത് എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ കാപട്യമാണ്. സിദ്ധാര്‍ത്ഥന്‍ മരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും പ്രതികളെല്ലാം ഇപ്പോഴും നിയമത്തിന് പുറത്തിറങ്ങി നടക്കുന്നതും അതിനാലാണെന്നും ഹസന്‍ പറഞ്ഞു.

Continue Reading

kerala

‘മുട്ടുകാലില്‍ നിര്‍ത്തി, ചെകിടത്ത് അടിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം കൊടുത്തു’; മര്‍ദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകര്‍’: കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചാണ് മര്‍ദനം

Published

on

തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍  പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.

ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.

Continue Reading

kerala

പാലക്കാട് കാട്ടുപന്നി ആക്രമണം: അമ്മയുടെ കയ്യിലിരുന്ന കുട്ടിയെ ഇടിച്ചിട്ട് ആക്രമിച്ച് കാട്ടുപന്നി

Published

on

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരുക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥന (6)ക്കാണ് പരുക്കേറ്റത്. സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു.

പ്രദേശവാസികൾ ചേർന്ന് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലിൽ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു. മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിൽ യു കെ ജി വിദ്യാർഥിയാണ് പരുക്കേറ്റ പ്രാർത്ഥന.

Continue Reading

Trending