Connect with us

GULF

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍

ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി നടത്താനും തീരുമാനമായി. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ആതിഥേയരാകാന്‍ ഏഷ്യ, ഒഷ്യാനിയ മേഖലകളില്‍നിന്നു മാത്രമായിരുന്നു ഫിഫ ബിഡുകള്‍ ക്ഷണിച്ചിരുന്നത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്.

2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. 2026 ലെ ലോകകപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

 

GULF

കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ നവോത്സവ് 2K24 നാദാപുരം കെഎംസിസി ചാമ്പ്യന്മാർ

2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു.

Published

on

ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു.

ഓൾഡ് ഐഡിയൽ സ്കൂളിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് ടി.ടി
കുഞ്ഞമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് സ്റ്റേറ്റ് ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഓവർ ഓൾ കിരീടം നേടിയ നാദാപുരം മണ്ഡലം കെഎംസിസി ക്ക് ട്രോഫി കൈമാറി.

നവോത്സവ് 2K24 ന്റെ ഭാഗമായി നടത്തിയ കായിക മത്സരങ്ങളിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗിൾസിൽ തിരുവമ്പാടി മണ്ഡലവും ഡബ്ൾസിൽ ബേപ്പൂർ മണ്ഡലവും ജേതാക്കളായി, ഫുട്ബാൾ ടൂർണമെന്റിൽ കൊടുവള്ളി മണ്ഡലവും ജേതാക്കളായി, അത് ലറ്റിക്‌സ് മത്സരങ്ങളിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ സലീൽ എം (പേരാമ്പ്ര മണ്ഡലം) 200 മീറ്റർ മത്സരത്തിൽ സവാദ് എംപി (നാദാപുരം മണ്ഡലം) 800 മീറ്റർ മത്സരത്തിൽ നവാസ് പുതിയോട്ടിൽ (കുറ്റ്യാടി മണ്ഡലം) എന്നിവർ ജേതാക്കളായി, 4 x 100 മീറ്റർ റിലേ മത്സരത്തിൽ നാദാപുരം മണ്ഡലം ജേതാക്കളായി. ഷോർട്ട്പ്പുട്ട് മത്സരത്തിൽ കൊടുവള്ളി മണ്ഡലവും, കമ്പവലി മത്സരത്തിൽ വടകര മണ്ഡലവും ജേതാക്കളായി. വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റിൽ നാദാപുരം കെഎംസിസി വിജയിച്ചു. കാരംസ് ടൂർണമെന്റിൽ വടകരയും, ചെസ്സ് ടൂർണമെന്റിൽ കുറ്റ്യാടിയും , ആം റസലിങ്ങിൽ കൊടുവള്ളി മണ്ഡലവും ജേതാക്കളായി.

നവോത്സവ് 2K24 ന്റെ ഭാഗമായി നടത്തിയ കലാ മത്സരങ്ങളിൽ കവിതാ രചനയിൽ കൊയിലാണ്ടിയും, പ്രബന്ധ രചനയിലും ന്യൂസ് റിപ്പോർട്ടിങ്ങിലും നാദാപുരവും,  ഇസ്ലാമിക ക്വിസ് മത്സരത്തിൽ പേരാമ്പ്ര മണ്ഡലവും ജേതാക്കളായി. ജനറൽ ക്വിസ് മത്സരത്തിൽ വടകരയും, നാദാപുരവും.

ഒരേ പോയിന്റ് നേടിക്കൊണ്ട് ഒന്നാം സ്ഥാനം പങ്കിട്ടു. മലയാളം പ്രസംഗ മത്സരത്തിൽ പേരാമ്പ്രയും , ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നാദാപുരം കെഎംസിസി യും വിജയികളായി. മാപ്പിള പ്പാട്ട് മത്സരത്തിലും അറബിക് പദ്യം ചൊല്ലൽ മത്സരത്തിലും സംഘ ഗാന മത്സരത്തിലും തിരുവമ്പാടി മണ്ഡലം കെഎംസിസി വിജയിച്ചു. കവിതാലാപനത്തിൽ പേരാമ്പ്രയും, മോണോ ആക്ട് മത്സരത്തിൽ നാദാപുരവും വിജയിച്ചു. സ്കിറ്റ് മത്സരത്തിൽ വടകരയും, കോൽക്കളി മത്സരത്തിൽ കൊയിലാണ്ടിയും വിജയികളായി. മുട്ടിപ്പാട്ട് മത്സരത്തിൽ നാദാപുരം കെഎംസിസി വിജയിച്ചു.

നവോത്സവ് 2K24 കലാ കായിക മത്സരങ്ങൾ അവസാനിച്ചപ്പോൾ വടകര മണ്ഡലം കെഎംസിസി രണ്ടാം സ്ഥാനത്തിനും തിരുവമ്പാടി മണ്ഡലം മൂന്നാം സ്ഥാനത്തിനും അർഹരായി. ജില്ലാ കെഎംസിസി ഭാരവാഹികളായ നവാസ് കോട്ടക്കൽ, ഷബീർ മേമുണ്ട , നബീൽ നന്തി , റുബിനാസ് കൊട്ടേടത് , ഷരീഫ് പി.സി, മുജീബ് ദേവർകോവിൽ , ഫിർദൗസ് മണിയൂർ, സിറാജ് മാതോത്ത്, ബഷീർ കെകെ
എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്‌മാൻ സ്വാഗതവും ട്രെഷറർ അജ്‌മൽ ടികെ നന്ദിയും പറഞ്ഞു

Continue Reading

GULF

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​മ​ന്‍ ആ​ൻ​ഡ് ചി​ല്‍ഡ്ര​ന്‍ വി​ങ് നി​ല​വി​ല്‍വ​ന്നു

മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​വി. അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​മ​ന്‍ ആ​ൻ​ഡ് ചി​ല്‍ഡ്ര​ന്‍ വി​ങ് നി​ല​വി​ല്‍വ​ന്നു. ന​ഫ്‌​ല റാ​ഫി (ക​ണ്‍വീ​ന​ര്‍), റ​ഫ്‌​സി ഫൈ​സ​ല്‍ (കോ ​ക​ണ്‍വീ​ന​ര്‍), ഷം​ന ഇ​ബ്രാ​ഹിം (ട്ര​ഷ​റ​ര്‍), മാ​ജി​ത അ​റ​ഫാ​ത്ത് (പാ​ര്‍ട്ടി വി​ങ്), അ​സ്‌​ന ആ​ഷി​ഫ് (കെ​യ​ര്‍ വി​ങ്), മി​റോ​ഷ്‌​ന ജ​സീ​ര്‍ (ചി​ല്‍ഡ്ര​ന്‍സ് വി​ങ്), സ​ഫ അ​നീ​സ് (സ്‌​പോ​ര്‍ട്‌​സ് വി​ങ്) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ള്‍.

മു​ഹ്‌​സി​ന ആ​ബി​ദ്, മു​ഹ്‌​സി​ന ഷ​മീ​ര്‍, അ​സ്മ സാ​ജി​ര്‍, റ​മീ​സ റ​ഫീ​ഖ്, ഡോ. ​ഷി​ത്വ ഷാ​ഫി, സു​ഹ​റ ബി, ​ബാ​ജി​ലാ സ​ബീ​ല്‍, സ​ഫ ആ​ഷി​ഫ​ലി, ആ​ദി​ല, ജ​സ്‌​നി മു​ഹ​മ്മ​ദ്, സി​നി​ത മു​ഹ​മ്മ​ദ് അ​ലി, ന​സീ​റ സ​ലാം, ഷി​ഫാ സ​ബീ​ല്‍, ഐ​ഷാ ഖാ​ലി​ദ്, ആ​മി​ന​ത്ത് മു​ബീ​ന എ​ന്നി​വ​രാ​ണ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗം കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹിം ഒ​റ്റ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​വി. അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​സു​ര​യ്യ ക​രീം ആ​രോ​ഗ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍കി. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍ഡ് നേ​ടി​യ ആ​ഖി​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍റ​ഹ​മാ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മ​ബേ​ല കെ.​എം. സി.​സി വ​ര്‍ക്കി​ങ് സെ​ക്ര​ട്ട​റി സ​ഫീ​ര്‍ കോ​ട്ട​ക്ക​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ന​സു​ദ്ദീ​ന്‍ കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

GULF

മദീനയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിനി മരിച്ചു

ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്.

Published

on

ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഷഹ്‌മ ഷെറിന്റെ സഹോദരീ ഭർത്താവ് മുഹമ്മദ് റഷാദ്, അവരുടെ മകൾ ആയിഷ റൂഹി എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും സഹോദരി നജിയ ഷെറിൻ, ഷഹ്‌മയുടെ മകൾ ജസ ഫാത്തിമ എന്നിവരെ യാംബു ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജസ ഫാത്തിമയുടെ പരിക്ക് നിസ്സാരമായതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.

വ്യഴാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട എട്ട് പേരടങ്ങുന്ന രണ്ട് കുടുംബങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ബദ്റിൽ നിന്ന് മദീന റോഡിൽ 40 കിലോമീറ്റർ അകലെ വ്യാഴാഴ്ച രാവിലെ 9.30 ന് ഇവരുടെ കാർ, ട്രൈലർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ജംഷീർ അലിയാണ് ഷഹ്‌മ ഷെറിന്റെ ഭർത്താവ്. പിതാവ്: മുഹമ്മദ് കുട്ടി ഇല്ലിക്കോട്ടിൽ കൈപ്പറ്റ, മാതാവ്: ജമീല, മകൾ: ജസ ഫാത്തിമ, സഹോദരങ്ങൾ: അബൂബക്കർ, ജിൻഷാദ്, നജിയ ഷിറിൻ. ഷഹ്‌മ ഷെറിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം ബദ്‌റിൽ ഖബറടക്കം ചെയ്തു.

ബദ്‌റിലെയും യാംബുവിലെയും സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാനും ആശുപത്രി നടപടികൾക്കും രംഗത്തുണ്ടായിരുന്നു.

Continue Reading

Trending