രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.രാജ്യത്ത് 24 മണിക്കൂറിനിടെ 20,799 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 180 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,48,997 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,64,458 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.24 മണിക്കൂറിനിടെ 26,718 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.