പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്, റീത്ത ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അഭിനവിനെ വൈകുന്നേരം വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി സ്‌കൂളില്‍ പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞമാസം ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനും ആത്മഹത്യ ചെയ്തിരുന്നു. മരണത്തില്‍ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് അധ്യാപികര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സംഭവം നാട്ടില്‍ ദുഃഖം പരത്തിയിരിക്കുകയാണ്.