main stories
സ്വര്‍ണകടത്ത്: 3 ഇന്‍സ്‌പെകടര്‍മാരെ കസ്റ്റംസ് പിരിച്ചുവിട്ടു

കണ്ണൂര്‍: വിമാനതാവളത്തില്‍ സ്വര്‍ണകടത്തിന് കൂട്ടുനിന്ന 3 ഇന്‍സ്‌പെകടര്‍മാരെ കസ്റ്റംസ്
പിരിച്ചുവിട്ടു. രോഹിത്ശര്‍മ,സാകേന്ദ്ര പസ്വാന്‍,ക്യഷ്ന്‍ കുമാര്‍ എന്നിവരെയാണ് കസ്റ്റംസ്
പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത് കുമാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
2019 ല്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ 4.5 കിലോഗ്രം സ്വര്‍ണവുമായി പിടിയിലായ സംഭവത്തിന്റെ അടിസ്ഥാനമാക്കിയാണ് നടപടി
kerala
പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും അധികം ലീഡ് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വഴിക്കടവില്‍ നിന്നും 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
മൂത്തേടം പഞ്ചായത്തില്‍ നിന്നും 3000 വോട്ടിന്റെ ലീഡും മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
അതേസമയം എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡാണ് പ്രതീക്ഷയിലുള്ളത്.
എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കുമെന്നും പ്രതീക്ഷ.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.
യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും,യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിവിപാറ്റ് തകരാരുണ്ടായ വഴിക്കടവ് തണ്ണിക്കടവ് ബൂത്തില്‍ റീപോളിങ് വേണം: വി എസ് ജോയ്
ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിട്ടില്ലെന്ന് വി എസ് ജോയ് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിവിപാറ്റ് തകരാരുണ്ടായ വഴിക്കടവ് തണ്ണിക്കടവ് ബൂത്തില്‍ റീപോളിങ് വേണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിട്ടില്ലെന്ന് വി എസ് ജോയ് പറഞ്ഞു.
യുഡിഎഫിന് മേധാവിത്തമുള്ള തണ്ണിക്കടവ് മേഖലയില്‍ വിവിപാറ്റ് തകരാറുണ്ടായത് സ്വാഭാവികമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ വീഴ്ചയാണെന്ന് കരുതുന്നില്ലെന്നും ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം നല്‍കാന്‍ ആവശ്യപ്പെടുമെന്നും വി എസ് ജോയ് പറഞ്ഞു.
അതേസമയം വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തണ്ണിക്കടവ് ബൂത്ത് നമ്പര്‍ 2 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിന് പിന്നാലെ താല്‍ക്കാലികമായി പോളിംഗ് നിര്‍ത്തിവച്ചിരുന്നു.
-
kerala2 days ago
കണ്ണൂരില് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള് ദിയയുടെയും മുന്കൂര് ജാമ്യാപേക്ഷയില് കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള് 10-12 ദിവസം മാത്രം നിലനില്ക്കുവെന്ന് റിപ്പോര്ട്ട്
-
kerala3 days ago
കേരള സര്വകലാശാല പരീക്ഷ മൂല്യനിര്ണയം ക്രമക്കേട്: അന്വേഷണം നടത്താന് മൂന്നംഗ സമിതി
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള് തിരിച്ചറിഞ്ഞു
-
News2 days ago
ഇസ്രാഈല്-ഇറാന് സംഘര്ഷം: ഇറാനില് നിന്ന് ഇന്ത്യന് പൗരന്മാരെ ഒഴിപ്പിക്കാന് ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
kerala2 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്